ലജ്ജ
എവിടെയും ഞാന്‍ തോറ്റുപോകുന്നു. കളിക്കളങ്ങളില്‍, സുഹൃദ്‌വേദികളില്‍ എല്ലായിടത്തും. ഒന്നിനും കൊള്ളാത്ത ഒരു പടുജന്മമാണോ ഞാന്‍? അല്ല! ഇതുവരെ പുറത്തെടുക്കാനാവാത്ത എന്തൊക്കെയോ കഴിവുകള്‍ ദൈവമെനിക്ക് തന്നിട്ടുണ്ട്. പക്ഷെ ലജ്ജ! അതെന്നെ എവിടെയും തോല്‍പ്പിക്കുന്നു.
സംഘബലത്തിന്റെ പിന്നില്‍ ആദ്യമായി മുഖം കാണിച്ച നാടകത്തിന് സമ്മാനം കിട്ടിയപ്പോള്‍ ഏറ്റുവാങ്ങാന്‍ സദസ്സിലേക്കു പോകാന്‍ ലജ്ജ!
അറിയാത്ത കളിക്കളങ്ങളില്‍ ബാറ്റില്‍ സിക്‌സറും ഫോറും മാത്രം വിരിയുമ്പോള്‍ ടൗണിലെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ പതിവായി പൂജ്യത്തിനു പുറത്ത്. മത്സരവേദികളില്‍ വെറുമൊരു കാഴ്‌ചക്കാരനായിരിക്കുമ്പോള്‍ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന പ്രതിഭയുടെ ഉള്‍വിളി.
ടെലിവിഷനില്‍ മികവില്ലാത്തൊരു പാട്ടുകേള്‍ക്കുമ്പോള്‍, അരോചകമായൊരു സിനിമാറ്റിക് ഡാന്‍സ് കാണുമ്പോള്‍ ഉള്ളിലെ കലാകാരന്‍ പുച്ഛിക്കുന്നു- "ഇതെന്തൊരു പാട്ട്!". പിന്നീട് മുറിയിലെ വാതിലടച്ച് ആരും കാണാതെ, കേള്‍ക്കാതെ സ്വയം നിര്‍വൃതിയടയുന്നു.
കോളേജ് വീക്ക് അസംബ്ലിയില്‍ പ്രിന്‍സിപ്പല്‍ നടത്തുന്ന പ്രസംഗം വിഷയദാരിദ്ര്യത്താല്‍ പരാജയപ്പെടുമ്പോള്‍ എന്റെ മനസ്സില്‍ സന്ദര്‍ഭോചിതമായി ആശയങ്ങള്‍ രൂപംകൊള്ളുന്നു. നിരാശയോടെ മനസ്സ് സ്വയം ശപിക്കുന്നു- "എന്നാണ് ഈ ലജ്ജയൊന്നു മരിക്കുക!"
ലേബലുകള്‍: ext7i
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം