2011, നവംബർ 4, വെള്ളിയാഴ്‌ച

ലജ്ജ


എവിടെയും ഞാന്‍ തോറ്റുപോകുന്നു. കളിക്കളങ്ങളില്‍, സുഹൃദ്‌വേദികളില്‍ എല്ലായിടത്തും. ഒന്നിനും കൊള്ളാത്ത ഒരു പടുജന്മമാണോ ഞാന്‍? അല്ല! ഇതുവരെ പുറത്തെടുക്കാനാവാത്ത എന്തൊക്കെയോ കഴിവുകള്‍ ദൈവമെനിക്ക്‌ തന്നിട്ടുണ്ട്‌. പക്ഷെ ലജ്ജ! അതെന്നെ എവിടെയും തോല്‍പ്പിക്കുന്നു.

സംഘബലത്തിന്റെ പിന്നില്‍ ആദ്യമായി മുഖം കാണിച്ച നാടകത്തിന്‌ സമ്മാനം കിട്ടിയപ്പോള്‍ ഏറ്റുവാങ്ങാന്‍ സദസ്സിലേക്കു പോകാന്‍ ലജ്ജ!

അറിയാത്ത കളിക്കളങ്ങളില്‍ ബാറ്റില്‍ സിക്‌സറും ഫോറും മാത്രം വിരിയുമ്പോള്‍ ടൗണിലെ ക്രിക്കറ്റ്‌ ടൂര്‍ണ്ണമെന്റില്‍ പതിവായി പൂജ്യത്തിനു പുറത്ത്‌. മത്സരവേദികളില്‍ വെറുമൊരു കാഴ്‌ചക്കാരനായിരിക്കുമ്പോള്‍ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന പ്രതിഭയുടെ ഉള്‍വിളി.

ടെലിവിഷനില്‍ മികവില്ലാത്തൊരു പാട്ടുകേള്‍ക്കുമ്പോള്‍, അരോചകമായൊരു സിനിമാറ്റിക്‌ ഡാന്‍സ്‌ കാണുമ്പോള്‍ ഉള്ളിലെ കലാകാരന്‍ പുച്ഛിക്കുന്നു- "ഇതെന്തൊരു പാട്ട്‌!". പിന്നീട്‌ മുറിയിലെ വാതിലടച്ച്‌ ആരും കാണാതെ, കേള്‍ക്കാതെ സ്വയം നിര്‍വൃതിയടയുന്നു.

കോളേജ്‌ വീക്ക്‌ അസംബ്ലിയില്‍ പ്രിന്‍സിപ്പല്‍ നടത്തുന്ന പ്രസംഗം വിഷയദാരിദ്ര്യത്താല്‍ പരാജയപ്പെടുമ്പോള്‍ എന്റെ മനസ്സില്‍ സന്ദര്‍ഭോചിതമായി ആശയങ്ങള്‍ രൂപംകൊള്ളുന്നു. നിരാശയോടെ മനസ്സ്‌ സ്വയം ശപിക്കുന്നു- "എന്നാണ്‌ ഈ ലജ്ജയൊന്നു മരിക്കുക!"

ലേബലുകള്‍:

കൗമാര രതി സ്‌മരണകള്‍

എന്റെ ആദ്യത്തെ രതിയുന്‍മാദം ഞാനനുഭവിക്കുന്നത്‌ പത്താം തരം പരീക്ഷ കഴിഞ്ഞുള്ള ഒരു വെക്കേഷന്‍ സമയത്താണ്‌.

ഒരു ദിവസം ഊണ്‌ കഴിഞ്ഞ്‌ എല്ലാവരും ഉച്ചമയക്കത്തിലാണ്ട സമയത്ത്‌ ഒരു കൗതുകത്തിന്‌ ഞാന്‍ തറവാട്ടിലെ തട്ടിന്‍പുറത്തേക്ക്‌ കയറുകയുണ്ടായി.

പൊടിപിടിച്ച ആ മുറിയുടെ കിളിവാതില്‍ തുറന്നപ്പോള്‍ കുറച്ചപ്പുറത്തുള്ള കുളത്തില്‍ ഒരു സ്‌ത്രീ അര്‍ധനഗ്നയായ്‌ നിന്ന്‌ കുളിക്കുന്നത്‌ കണ്ടു. ഞാനാ കാഴ്‌ച നോക്കിനിന്നു. ഒരു വേള അവരുടെ പൂര്‍ണ്ണ നഗ്നതയും ഒരു മിന്നായം പോലെ കാണാനായി. അപ്പോള്‍ അതുവരെ എനിക്കന്യമായിരുന്ന ഒരാനന്ദം എന്നെ ഗ്രസിക്കുകയും എന്റെ രഹസ്യഭാഗം ആദ്യമായി തിടം വെയ്‌ക്കുകയും ചെയ്‌തു. കുളത്തിന്‌ പാര്‍ശ്വങ്ങളിലുള്ള പാടത്ത്‌ ആ സമയത്ത്‌ കാറ്റിന്‍ചോല രൂപപ്പെട്ടിരുന്നു. കാറ്റിന്‍ചോലക്കുള്ളില്‍ ചെകുത്താനാണെന്നാണ്‌ വിശ്വാസം. എനിക്ക്‌ സമാന്തരമായി ചെകുത്താനും നഗ്നത ആസ്വദിക്കുകയാവാം.

തട്ടിന്‍പുറത്തെ നിഗൂഢമായ സ്വകാര്യതയും സ്വാതന്ത്ര്യവും, സാധാരണയില്‍ കവിഞ്ഞ്‌ എന്നില്‍ വൈകിയെത്തിയ ലിംഗപക്വതയും സമ്മേളിച്ചപ്പോള്‍ ലോകത്തില്‍ വെച്ചേറ്റവും വലിയ അനുഭൂതി ഇതാണെന്നും ലോകം എത്രമാത്രം സുന്ദരമാണെന്നും എനിക്ക്‌ തോന്നുകയുണ്ടായി. അപ്പോള്‍ അതുവരെ അജ്ഞാതമായിരുന്ന പല സമസ്യകള്‍ക്കും എനിക്ക്‌ ഉത്തരം കിട്ടി. പിന്നീട്‌ ആരുമില്ലാത്ത സമയങ്ങളില്‍ തട്ടിന്‍പുറത്തേക്ക്‌ കയറല്‍ പതിവായി. അപ്പുറത്തെ കുളിക്കടവില്‍ സ്‌ത്രീകളാരും തന്നെ കുളിക്കുന്നില്ലെങ്കിലും തട്ടിന്‍പുറം എന്റെ ആനന്ദദാതാവായി മാറിക്കഴിഞ്ഞിരുന്നു.

ഒരു ദിവസം തട്ടിന്‍പുറത്ത്‌ ആനന്ദത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ എനിക്കാദ്യമായി ശുക്ലവിസര്‍ജ്ജനമുണ്ടായി. എന്റെ കൂട്ടുകാരെല്ലാം മുമ്പുതന്നെ ഈ ശാരീരികാവസ്ഥകള്‍ മറികടന്നവരായതുകൊണ്ട്‌ കേട്ടറിഞ്ഞ്‌ എനിക്കതിനെപ്പറ്റി ബോധ്യമുണ്ടായിരുന്നു. അഥവാ ഞാന്‍ പുരുഷാവസ്ഥയുടെ പൂര്‍ണ്ണതയിലേക്കുള്ള ആ യാത്ര ആരംഭിച്ചുകഴിഞ്ഞു എന്ന്‌ എനിക്കറിയാമായിരുന്നു.

********************************

എന്റെ സഹപാഠിയും എന്നെക്കാള്‍ രണ്ടുവയസ്സിന്‌ മൂപ്പുമുള്ള പ്രശാന്തായിരുന്നു അക്കാലത്ത്‌ എന്റെ പ്രധാന സുഹൃത്ത്‌. അവന്‍ പത്താം തരം കഴിഞ്ഞപ്പോള്‍ കൂലിപ്പണിക്ക്‌ പോയിത്തുടങ്ങി. ഞാന്‍ വര്‍ക്ക്‌ ഷോപ്പിലും പോയിത്തുടങ്ങി. വൈകുന്നേരം ജോലി കഴിഞ്ഞ്‌ വന്നാല്‍ ഞങ്ങള്‍ പുഴയില്‍ കുളിക്കാന്‍ പോകും. ആ സമയങ്ങളില്‍ ഞങ്ങള്‍ പരസ്‌പരം ലൈംഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

അവനാണെന്നോട്‌ സ്‌ത്രീസമാഗമത്തിന്റെ സ്വര്‍ഗ്ഗീയ സുഖത്തെക്കുറിച്ച്‌ പറഞ്ഞുതന്നത്‌. അവന്‍ പലവട്ടം സ്‌ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നുകൂടി പറഞ്ഞപ്പോള്‍ എനിക്കവനോട്‌ ആദരവും ആരാധനയുമായി. എത്രയും പെട്ടെന്ന്‌ സ്‌ത്രീയുമായി ശാരീരികബന്ധം പുലര്‍ത്തണമെന്ന ത്വര പിന്നെയെന്നെ വേട്ടയാടാന്‍ തുടങ്ങി.

പ്രശാന്ത്‌ തന്നെ അതിനുള്ള അവസരം ഒരുക്കിത്തരാമെന്ന്‌ പറഞ്ഞപ്പോള്‍ അവന്റെ വചനങ്ങള്‍ക്ക്‌ ഞാന്‍ തീര്‍ത്തും വശംവദനായിക്കഴിഞ്ഞിരുന്നു. പ്രശാന്ത്‌ പറയുന്നതെന്തും എനിക്ക്‌ വേദവാക്യം.

അക്കാലത്ത്‌ ഞങ്ങളുടെ ഗ്രാമത്തില്‍ കുറേ വേശ്യകളുണ്ടായിരുന്നു. കൂടാതെ വേശ്യകളിലും ചാരിത്ര്യവതികളിലും പെടാത്ത മധ്യവര്‍ഗ്ഗക്കാരും ധാരാളം. അത്തരം ഒരു സ്‌ത്രീയുടെ പേരും എന്റെ അച്ഛന്റെ പേരും കൂട്ടിച്ചേര്‍ത്ത്‌ ആളുകള്‍ അടക്കം പറഞ്ഞിരുന്നതും അച്ഛനുമമ്മയും അതിനെചൊല്ലി വഴക്കുണ്ടായിരുന്നതും ഞാനോര്‍മ്മിക്കുന്നു.

എന്റെ വീടിന്റെ ഏതാണ്ടടുത്തുതന്നെ പേരെടുത്ത രണ്ടു വേശ്യസ്‌ത്രീകളുണ്ടായിരുന്നു. അതില്‍ ഒരാള്‍ യുവതിയും മറ്റേയാള്‍ ഏതാണ്ട്‌ മധ്യവയസ്‌കയുമായിരുന്നു. യഥാക്രമം രാധ, ദേവകി എന്നായിരുന്നു അവരുടെ നാമധേയങ്ങള്‍. തങ്ങളുടെ സ്ഥിരം പങ്കുകാരെ പരസ്‌പരം പാരവെച്ച്‌ വശീകരിക്കാന്‍ അവര്‍ കഠിനമായി യത്‌നിക്കുകയും അതിനെച്ചൊല്ലി അവര്‍ തമ്മില്‍ അസഭ്യവര്‍ഷങ്ങളുണ്ടാവുകയും ചെയ്‌തിരുന്നു. ഒരു വേശ്യയ്‌ക്ക്‌ മറ്റൊരു വേശ്യയെ കണ്ടുകൂടാ എന്നു അങ്ങനെയാണ്‌ ഞാന്‍ മനസ്സിലാക്കിയിരുന്നത്‌.

ഇതില്‍ മധ്യവയസ്‌കയായ ദേവകിക്ക്‌ പ്രായാധിക്യം കൊണ്ട്‌ പങ്കുകാര്‍ കുറഞ്ഞുവരുന്ന കാലമായിരുന്നു അത്‌. യൗവനം വീണ്ടെടുക്കാന്‍ അവര്‍ പോക്കാച്ചിത്തവളകളുടെ കാലറുത്ത്‌ ലേഹ്യമുണ്ടാക്കി കഴിക്കുകയും ചില കാട്ടുചെടികളുടെ വേരു കൊണ്ടുള്ള കഷായം കുടിക്കുകയുമൊക്കെ ചെയ്‌തിരുന്നു.

തീരെ ദരിദ്രരായ ആളുകളും വയസന്മാരുമൊക്കെയായിരുന്നു ദേവകിയുടെ അടുത്ത്‌ അധികവും വരാറുണ്ടായിരുന്നത്‌. പുഴയ്‌ക്കക്കരെനിന്ന്‌ ഒരു മരക്കച്ചവടക്കാരന്‍ ദേവകിയുടെ അറിയപ്പെടുന്ന സന്ദര്‍ശകനായിരുന്നു. ആഴ്‌ചയിലൊരിക്കല്‍ ഒരവകാശം പോലെ ഭാര്യവീട്ടിലേക്കുവരുന്ന പത്രാസോടെയായിരുന്നു അയാള്‍ വന്നിരുന്നത്‌. രാധ മിക്കവാറും സമ്പന്നരായ ആളുകളുടെ കൂടെ ദൂരദേശങ്ങളില്‍ പോയാണ്‌ രമിച്ചിരുന്നത്‌. ദരിദ്രരെയും കൗമാരക്കാരെയുമൊന്നും അവള്‍ ഗൗനിച്ചിരുന്നില്ല.

പുതിയ പുതിയ അഭിനിവേശക്കാര്‍ അധികവും ദേവകിയെയായിരുന്നു സമീപിച്ചിരുന്നത്‌. എന്റെ സുഹൃത്ത്‌ പ്രശാന്തും ലൈംഗിക ദാഹം തീര്‍ത്തിരുന്നത്‌ ദേവകിയിലായിരുന്നു.

പ്രശാന്ത്‌ അവന്റെ സൗകര്യാര്‍ത്ഥം എന്റെ മദനോത്സവത്തിന്റെ ദിവസം നിശ്ചയിച്ചു. 10 രൂപയാണത്രെ ദേവകിയുടെ ഫീസ്‌. മുന്‍കൂട്ടി ബുക്ക്‌ ചെയ്യുകയും വേണം. അക്കാലത്ത്‌ വര്‍ക്ക്‌ഷോപ്പില്‍ നിന്ന്‌ എനിക്ക്‌ കിട്ടിയിരുന്ന വേതനം 10 രൂപയായിരുന്നു. യാത്രാ ചെലവും ഭക്ഷണ ചെലവും കഴിഞ്ഞാല്‍ അതിലൊന്നും മിച്ചമുണ്ടാവില്ല. എങ്കിലും ഞാനരിഷ്ടിച്ച്‌ പത്ത്‌ രൂപയുണ്ടാക്കി. ഏര്‍പ്പാടുകളെല്ലാം പ്രശാന്താണ്‌ ചെയ്‌തത്‌.

നിശ്ചയിച്ച ദിവസം അടുക്കുന്തോറും എന്റെ ചങ്കിടിപ്പ്‌ കൂടിക്കൂടി വന്നു. ആദ്യമായി.... ആദ്യമായി ഒരു സ്‌ത്രീയെ അറിയാന്‍ പോകുന്നു. പ്രാഥമിക കാര്യങ്ങളെല്ലാം പ്രശാന്ത്‌ പറഞ്ഞുതന്നിട്ടുണ്ട്‌. എന്നേക്കാള്‍ ഇരട്ടിയിലേറെ പ്രായമുള്ള, അമ്മയേക്കാള്‍ പ്രായമുള്ള ഒരു സ്‌ത്രീയുമായാണ്‌ ആനന്ദിക്കാന്‍ പോകുന്നത്‌. ആത്മനിന്ദ തോന്നുമ്പോഴൊക്കെ പ്രശാന്തിനോട്‌ സമശീര്‍ഷപ്പെടുത്തി ഞാന്‍ ആശ്വസിക്കും.

ആ ദിവസം വന്നു. അന്ന്‌ ജോലി കഴിഞ്ഞ്‌ മടങ്ങി വരുമ്പോള്‍ പതിവിനു വിരുദ്ധമായി ഇറച്ചിയും പൊറോട്ടയും കഴിച്ചു. കുറച്ചു മുല്ലപ്പൂക്കള്‍ വാങ്ങിയാലോ എന്നു ഞാന്‍ സന്ദേഹിച്ചു. മുല്ലപ്പൂക്കള്‍ രാധയ്‌ക്കേ ചേരൂ ദേവകി ഒരു വൃദ്ധയാണല്ലോ എന്ന്‌ മനം ഉപദേശിച്ചപ്പോള്‍ അത്‌ വേണ്ടെന്നുവെച്ചു.

മനഃപ്പൂര്‍വ്വം വൈകിയാണ്‌ അന്ന്‌ വീട്ടിലെത്തിയത്‌. പുഴയിലേക്കാണെന്ന വ്യാജെ ഞാനും പ്രശാന്തും വീട്ടില്‍നിന്നിറങ്ങി. കുറ്റാക്കൂരിരുട്ടായിരുന്നു അന്ന്‌. മൂര്‍ഖന്‍ പാമ്പുകള്‍ വിഹരിക്കാറുള്ള ദേവകിയുടെ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ ഞങ്ങള്‍ പമ്മിപമ്മി നടന്നു. ദേവകി ഇല്ലിപ്പടി തുറന്നുവെച്ചിരുന്നു.

എന്റെ ദേഹം മുഴുവന്‍ വിറയ്‌ക്കുന്നുണ്ടായിരുന്നു. ഈ അവസ്ഥയില്‍ ആരെങ്കിലും കണ്ടാല്‍ പിന്നെ ആത്മഹത്യയേ നിര്‍വ്വാഹമുള്ളൂ. പ്രശാന്ത്‌ ഒരു രക്ഷിതാവിന്റെയോ, ശാസിതാവിന്റെയോ അധികാരത്തിലെന്നപോലെ എന്റെ കൈ മുറുകെ പിടിക്കുന്നുണ്ട്‌.

ഞങ്ങള്‍ അസഹ്യമായി മീന്‍മണം വമിക്കുന്ന ദേവകിയുടെ പിന്നാമ്പുറവാതില്‍ക്കലെത്തി. എനിക്കപ്പോള്‍ വര്‍ധിച്ച ജിജ്ഞാസയാല്‍ നേരിയ തോതില്‍ മലമൂത്ര ശങ്കയും അനുഭവപ്പെട്ടു.

പ്രശാന്ത്‌ വാതിലില്‍ മുട്ടി. ഉള്ളില്‍ നിന്ന്‌ പരുഷമായ ദേവകിയുടെ ശബ്ദം- "ആരാത്‌?"

"ഞാനാണ്‌ ദേവകിയേടത്തി; ശാന്തു"

അടക്കിയ ശബ്ദത്തില്‍ പ്രശാന്ത്‌ മറുപടി പറഞ്ഞു.

വാതില്‍ തുറന്നു. റാന്തല്‍ വിളക്കുമായി മുന്നില്‍ ദേവകി. മുഴുവനായും ബ്ലൗസിന്റെ ഹുക്കിടാത്തതിനാല്‍ അവരുടെ മാറിടത്തിന്റെ മുഴപ്പ്‌ പുറത്തേക്ക്‌ കാണാമായിരുന്നു. ഇരുട്ടത്തും അവരുടെ കല്ലു പതിച്ച മൂക്കുത്തി തിളങ്ങുന്നുണ്ടായിരുന്നു. ഞങ്ങളകത്തേക്ക്‌ കടന്നു. ലജ്ജയാലോ അധൈര്യത്താലോ പ്രശാന്തിന്റെ മറപറ്റി നില്‍ക്കുന്ന എന്നെ തിരിച്ചറിയാത്തതിനാല്‍ പാളിനോക്കി ദേവകി ചോദിച്ചു- "ആരാണിത്‌?"

എന്നെ ബലം പ്രയോഗിച്ച്‌ മുന്നിലേക്ക്‌ നിര്‍ത്തി പ്രശാന്ത്‌ പറഞ്ഞു- "...........നായരുടെ മകന്‍"

ദേവകി അപ്പോള്‍ ഒരു ചിരി ചിരിച്ചു. എന്തു ഭാവമാണെന്ന്‌ മുഴുവന്‍ തിരിച്ചറിയാനാവാത്ത സമ്മിശ്രമായ ഒരു ചിരി.

പ്രശാന്ത്‌ എന്നോട്‌ പറഞ്ഞു- "ഞാനാദ്യം പോയി വരാം. നീയിവിടെയിരിക്ക്‌"

അവര്‍ രണ്ടു പേരും മുറിയിലേക്ക്‌ കയറി വാതിലടച്ചു. ഞാനൊരര്‍ത്ഥിയായി ദേവകിയുടെ ഇടനാഴിയിലിരുന്നു. ഉള്ളില്‍നിന്ന്‌ അടക്കിപ്പിടിച്ച സംസാരവും സീല്‍ക്കാരവും കേള്‍ക്കാം. പെട്ടെന്ന്‌ അകാരണമായി എനിക്ക്‌ എന്റെ അമ്മയുടെ മുഖം ഓര്‍മ്മ വന്നു. തറവാട്ടിത്വത്തിനും അന്തസ്സിനും പേരുകേട്ട അമ്മയുടെ സന്തതിയാണ്‌ ഞാന്‍. ആ ഞാനിന്ന്‌ ഒരു വേശ്യയുടെ കിടപ്പറയ്‌ക്കുവേണ്ടി ഓച്ഛാനിച്ചുനില്‍ക്കുന്നു. കുഴഞ്ഞുമറിയുന്ന മനസ്സിനെ ശാന്തമാക്കാന്‍ ഒരു ഭഗീരഥ പ്രയത്‌നം തന്നെ വേണ്ടിവന്നു. ഉള്ളില്‍ കറുത്ത കടലിരമ്പവേ എന്റെ മുന്നില്‍ ഒന്നാം വേഴ്‌ചയ്‌ക്കു ശേഷം ദേവകിയുടെ വാതില്‍ തുറന്നു. പുറത്തേക്കുവന്ന പ്രശാന്ത്‌ എന്നോട്‌ അടക്കം പറഞ്ഞു-"ചെല്ല്‌. എല്ലാം കഴിഞ്ഞിട്ട്‌ പൈസ കൊടുത്താമതി"

ഞാനകത്തേക്ക്‌ കടന്നപ്പോള്‍ ദേവകി വാതിലടച്ചു. അവരപ്പോള്‍ ബ്രേസിയറും ഒരു തോര്‍ത്തുമുണ്ടും മാത്രമേ ധരിച്ചിരുന്നുള്ളൂ. ഉള്ളില്‍ പ്രശാന്തിന്റെ ശുക്ലത്തിന്റെ ഗന്ധം.

വിറങ്ങലിച്ചുനിന്ന എന്നെ കിടക്കപ്പായിലേക്ക്‌ ക്ഷണിച്ച്‌ ദേവകി ധൃതി കൂട്ടി- "വേഗം"

പിന്നെ അവര്‍ ബ്രേസിയര്‍ ഊരി. തോര്‍ത്തഴിച്ചുമാറ്റി. ഞാനാദ്യമായി ഒരു സ്‌ത്രീയുടെ ഗുഹ്യം കാണുകയായിരുന്നു. ഞാന്‍ വൃത്തികെട്ട, വിരിപ്പുമണമുള്ള അവരുടെ കിടക്കയിലിരുന്നപ്പോള്‍ ദേവകി എന്റെ അസ്ഥാനങ്ങളില്‍ കൈവെച്ചു. എന്നെ നഗ്നനാക്കി. പിന്നെ ഒരു ഫലിതം പോലെ അവര്‍ പറഞ്ഞു- "അങ്ങനെ..... നായരുടെ മകനും നാശായി"

ഞാന്‍ ആവേശത്തോടെ അവരുടെ ദേഹത്തേക്കമര്‍ന്നു. അവരെന്നെ പൂര്‍ണ്ണമായി ലയിപ്പിക്കാന്‍ വഴികാട്ടി. പക്ഷെ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഒരാര്‍ത്തനാദത്തോടെ എനിക്ക്‌ സ്‌ഖലനം സംഭവിച്ചു.

അതുവരെയുണ്ടായിരുന്ന എന്റെ ഭാവം പെട്ടെന്ന്‌ മാറി. വെറുപ്പോടെ ധൃതിയില്‍ ദേവകിയുടെ ശരീരത്തില്‍നിന്ന്‌ ഞാനെണീറ്റു. അപ്പോള്‍ ഒരു ഉപദേശം പോലെ ദേവകി പറഞ്ഞു- "പേടിച്ചിട്ടാണ്‌ ശരിയാവാഞ്ഞത്‌"

10 രൂപാ നോട്ട്‌ ദേവകിയ്‌ക്ക്‌ കൊടുത്ത്‌ ഞാന്‍ വാതില്‍ തുറന്നു. ഞങ്ങള്‍ പുറത്തേക്കിറങ്ങി പുഴയിലേക്ക്‌ നടന്നു. കുറ്റബോധം കൊണ്ടും പാപഭാരം കൊണ്ടും എന്റെ മനം വിങ്ങുന്നുണ്ടായിരുന്നു. എങ്കിലും പുഴയുടെ പഞ്ചസാരമണലില്‍, കുളിര്‍മയില്‍ തളര്‍ച്ചയോടെ മയങ്ങിക്കിടക്കുമ്പോള്‍ ഞാനോര്‍ത്തു- "ആദ്യമായി ഒരു സ്‌ത്രീയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇനി....."

ലേബലുകള്‍:

ഭാഗം 4

അറിയുന്നിതു ഹന്ത ഞാൻ വിഭോ!
പുറമേ വമ്പൊടു തന്റെ കൈയിനാൽ
മുറിവന്വഹമേറ്റു നീതിത-
ന്നറയിൽ പാർപ്പു, തടങ്ങലിൽ ഭവാൻ.

-152-
ഉരപേറിയ കീഴ്നടപ്പിലായ്
മറയാം മാനവനാത്മ വൈഭവം
ചിരബന്ധനമാർന്ന പക്ഷി തൻ-
ചിറകിൻ ‍ശക്തി മറന്നുപോയിടാം.

-153-
പ്രിയയും ചെറുപൊൻകിടാങ്ങളും
നിയതം കാട്ടിലെഴുന്ന ചേക്കുകൾ
സ്വയമോർത്തുടനുദ്ഗളാന്തനായ്
പ്രയതൻ കൂട്ടിലുഴന്നിടാം ഭവാൻ.

-154-
ചിലതിന്നൊലികേട്ടമന്തരാ
ചിലതിൻ ഛായകൾ കണ്ടുമാർത്തനായ്
നിലയിൽ ചിറകാട്ടിയും ഭവാൻ
വലയാം ചഞ്ചുപുടങ്ങൾ നീട്ടിയും.

-155-
തനിയേ നിജശയ്യയിൽ ഭവാ-
നനിവാര്യാർത്തി കലർന്നുരുണ്ടിടാം
കനിവാർന്നു പുലമ്പിടാം കിട-
ന്നനിശം ഹന്ത! കിനാവു കണ്ടിടാം.

-156-
മരുവാം ദയിതാവിരക്തനായ്
മരുവാം ദുർവിധിയാൽ വിമുക്തനായ്,
വരുവാൻ പണികൃത്യനിഷ്ഠയാൽ
പെരുതാം ത്യാഗമിവണ്ണമാർക്കുമേ.

-157-
മുടി ദൂരെയെറിഞ്ഞു തെണ്ടിടാം
വെടിയാമന്യനുവേണ്ടി ദേഹവും
മടിവിട്ടു ജനേച്ഛപോലെ, തൻ-
തടികാത്തൂഴി ഭരിക്ക ദുഷ്ക്കരം.

-158-
എതിരറ്റ യമാദിശിക്ഷയാൽ
വ്രതികൾക്കും ബഹുമാന്യനമ്മഹാൻ
ക്ഷിതിപാലകധർമ്മദീക്ഷയാർ-
ന്നതിവർത്തിപ്പു സമസ്തരാജകം.

-159-
കൃതികൾക്കു നെടും തപസ്സിനാം
ക്ഷിതിവാസം സ്വസുഖത്തിനല്ല താൻ,
എതിരിട്ടു വിപത്തൊടെന്നു മു-
ന്നതി, വിശ്വോത്തരനാർന്നു രാഘവൻ.

-160-
കൊതിയേറിടുമിന്ദ്രിയങ്ങളെ-
പ്പതിവായ്പ്പോറ്റി നിരാശാനായ് സദാ
മൃതിഭൂതിയെ നീട്ടിവാ‍ഴുമ-
സ്ഥിതി ഞാൻ ജീ‍വിതമെന്നു ചിന്തിയാ.

-161-
അതിമാനുഷ ശക്തിയെങ്കിലും
യതിയെക്കാൾ യമശാലി രാഘവൻ
ദ്യുതിയേറിയ ധർമ്മദീപമ-
മ്മതിമാൻ മാന്യനെനിക്കു സർവഥാ.

-162-
അതിവിസ്തൃത കാലദേശജ-
സ്ഥിതിയാൽ നീതി വിഭിന്നമാകിലും
ക്ഷിതിനാഥ! പരാർത്ഥജീ‍വികൾ-
ക്കെതിരില്ലാത്ത നിദർശനം ഭവാൻ.

-163-
ക്ഷുഭിതേന്ദ്രിയ ഞാൻ ഭവാനിലി-
ന്നുപദർശിച്ച കളങ്കരേഖകൾ
അഭിമാനിനിയാം സ്വകാന്തിയിൽ
കൃപയാൽ ദേവ! ഭവാൻ ക്ഷമിക്കുക.

-164-
നിരുപിക്കുകിൽ നിന്ദ്യമാണു മ-
ച്ചരിതം, ഞാൻ സുചരിത്രയെങ്കിലും
ഉരുദുഃഖനിരയ്ക്കു നൽകിനേ-
നിരയായിപ്പലവാറു കാന്തനെ.

-165-
അതുമല്ലിവൾ മൂലമെത്രപേർ
പതിമാർ ചത്തു വലഞ്ഞു നാരിമാർ
അതുപോലെ പിതാക്കൾ പോയഹോ!
ഗതികെട്ടെത്ര കിടാങ്ങൾ ഖിന്നരായ്.

-166-
അറിവാൻ പണി, നീതി സംഗ്രഹം
മറിയാം കാറ്റു കണക്കെയെങ്കിലും
കുറിയിൽ കടുകർമ്മപാകമ-
മ്മുറിയേൽപ്പിച്ചിടുമമ്പുപോലെ താൻ.

-167-
മതി തീക്ഷ്ണശരങ്ങളേ! ശ്രമം;
ക്ഷതമേലാ മരവിച്ചൊരെന്മനം
കുതികൊള്ളുക ലോക ചക്രമേ!
ഹതയാം സീതയെയിങ്ങു തള്ളുക.

-168-
ചരിതാർത്ഥതയാർന്ന ദേഹിയിൽ
തിരിയെശ്ശോഭനമല്ല ജീവിതം
പിരിയേണമരങ്ങിൽ നിന്നുടൻ
ശരിയായിക്കളി തീർന്ന നട്ടുവൻ

-169-
വനഭൂവിൽ നശിപ്പു താൻ പെറും
ധനമന്യാർത്ഥമകന്നു ശാലികൾ
ഘനമറ്റുകിടപ്പു മുത്തുതൻ-
ജനനീശുക്തികൾ നീർക്കയങ്ങളിൽ

-170-
തെളിയുന്നു മനോനഭസ്സെനി-
ക്കൊളിവീശുന്നിതു ബുദ്ധി മേൽക്കുമേൽ
വെളിവായ് വിലസുന്നു സിന്ധുവിൽ
കളിയായ്ച്ചെന്നണയുന്നൊരിന്നദി.

-171-
ഇനിയാത്ര പറഞ്ഞിടട്ടെ ഹാ!
ദിനസാമ്രാജ്യപതേ! ദിവസ്പതേ!
അനിയന്ത്രിതദീപ്തിയാം കതിർ-
ക്കനകാസ്ത്രാവൃതനാം ഭവാനു ഞാൻ.

-173-
സുസിതാംബരനായി വൃദ്ധനായ്
ബിസിനീതന്തു മരീചികേശനായ്
ലസിതസ്മിതനായ ചന്ദ്രികാ-
ഭസിതസ്നാത! മൃഗാങ്ക! കൈതൊഴാം.

-174-
അതിഗാഢതമസ്സിനെത്തുര-
ന്നെതിരേ രശ്മികൾ നീട്ടി ദൂരവേ
ദ്യുതി കാട്ടുമുഡുക്കളേ പരം!
നതി നിങ്ങൾക്കതിമോഹനങ്ങളേ!

-175-
രമണീയവനങ്ങളേ! രണദ്‍-
ഭ്രമരവ്യാകുലമാം സുമങ്ങളേ!
ക്രമമെന്നി രസിച്ചു നിങ്ങളിൽ
പ്രമദം പൂണ്ടവൾ യാത്രചൊൽ‌വു ഞാൻ.

-176-
അതിരമ്യബഹിർജ്ജഗത്തൊടി-
ന്നഥവാ വേർപിരിയേണ്ടതില്ല ഞാൻ
ക്ഷിതിയിൽ തനുചേരുമെൻ മനോ-
രഥമിബ്ഭംഗികളോടുമൈക്യമാം.

-177-
ജനയിത്രി! വസുന്ധരേ! പരം
തനയസ്നേഹമൊടെന്നെയേന്തി നീ
തനതുജ്ജ്വല മഞ്ചഭൂവിലേ-
ക്കനഘേ! പോവതു ഹന്ത! കാണ്മൂ ഞാൻ

-178-
ഗിരിനിർഝരശാന്തിഗാനമ-
ദ്ദരിയിൽ കേട്ടു ശയിക്കുമങ്ങു ഞാൻ
അരികിൽ തരുഗുൽമ സഞ്ചയം
ചൊരിയും പൂനിര നിത്യമെന്റെമേൽ.

-179-
മുകളിൽ കളനാദമാർന്നിടും
വികിരശ്രേണി പറന്നു പാടിടും,
മുകിൽ‌പോലെ നിരന്നുമിന്നുമ-
ത്തകിടിത്തട്ടിൽ മൃഗങ്ങൾ തുള്ളിടും.

-180-
അതുമല്ലയി! സാനുഭൂവിലെ-
പ്പുതുരത്നാവലി ധാതുരാശിയും
കുതുകം തരുമെന്നുമല്ലഹോ!
പൊതുവിൽ സർവ്വമതെന്റെയായിടും!

-181-
സസുഖം ഭവദങ്കശയ്യമേൽ
വസുധേ,യങ്ങനെ ഞാൻ രമിച്ചിടും
സുസുഷുപ്തിയിൽ-അല്ലയല്ലയെൻ-
പ്രസുവേ! കൂപ്പിയുയർന്നു പൊങ്ങിടും!.

-182-
തടിനീജലബിംബിതാംഗിയായ്
ക്ഷമയെക്കുമ്പിടുവോരു താരപോൽ
സ്ഫുടമായ് ഭവദംഘ്രിലീന ഞാ-
നമലേ ദ്യോവിലുയർന്ന ദീപമാം.

-183-
പ്രിയരാഘവ! വന്ദനം ഭവാ-
നുയരുന്നൂ ഭുജശാഖവിട്ടു ഞാൻ
ഭയമറ്റു പറന്നു പോയിടാം
സ്വയമിദ്യോവിലൊരാശ്രയം വിനാ.

-184-
കനമാർന്നെഴുമണ്ഡമണ്ഡലം
മനയും മണ്ണിവിടില്ല താഴെയാം;
ദിനരാത്രികളറ്റു ശാന്തമാ-
മനഘസ്ഥാനമിതാദിധാമമാം.

-185-
രുജയാൽ പരിപക്വസത്ത്വനായ്
നിജഭാരങ്ങളൊഴിഞ്ഞു ധന്യനായ്
അജപൌത്ര! ഭവാനുമെത്തുമേ
ഭജമാനൈകവിഭാവ്യമിപ്പദം!

-186-
ഉടനൊന്നു നടുങ്ങിയാശു പൂ-
വുടലുത്‍ക്കമ്പമിയന്നു ജാനകി
സ്ഫുടമിങ്ങനെയോതി സംഭ്രമം
തടവിശ്ശബ്ദ വിചാരമിശ്രമായ്;-

-187-
“അരുതെന്തയി! വീണ്ടുമെത്തി ഞാൻ
തിരുമുമ്പിൽ തെളിവേകി ദേവിയായ്
മരുവീടണമെന്നു മന്നവൻ
മരുതുന്നോ? ശരി! പാവയോയിവൾ?

-188-
അനഘാശയ! ഹാ! ക്ഷമിക്ക! എൻ-
മനവും ചേതനയും വഴങ്ങിടാ,
നിനയായ്ക മരിച്ചു, പോന്നിടാം
വിനയത്തിന്നു വിധേയമാമുടൽ.”

-189-
സ്ഫുടമിങ്ങനെ ഹന്ത! ബുദ്ധിയിൽ
പടരും ചിന്തകളാൽ തുടിച്ചിതേ
പുടവ്യ്ക്കു പിടിച്ച തീ ചുഴ-
ന്നുടൽകത്തുന്നൊരു ബാലപോലവൾ.

-190-
“അന്തിക്കു പൊങ്ങിവിലസീടിന താരജാലം
പന്തിക്കു പശ്ചിമ പയോധിയണഞ്ഞു മുങ്ങി
പൊന്തിത്തുടങ്ങിയിതരോഡുഗണങ്ങൾ, സീതേ!
എന്തിങ്ങിതെ”ന്നൊരു തപസ്വനിയോടിവന്നാൾ.

-191-
പലവുരുവവർ തീർത്ഥപ്രോക്ഷണം ചെയ്തു താങ്ങി-
ച്ചലമിഴിയെയകായിൽ കൊണ്ടുപോയിക്കിടത്തി:
പുലർസമയമടുത്തൂ കോസലത്തിങ്കൽ നിന്ന-
ക്കുലപതിയുമണഞ്ഞൂ രാമസന്ദേശമോടും.

-191-
വേണ്ടാ ഖേദമെടോ, സുതേ! വരികയെന്നോതും മുനീന്ദ്രന്റെ കാൽ-
ത്തണ്ടാർ നോക്കിനടന്നധോവദനയായ്‌ ചെന്നസ്സഭാവേദിയിൽ
മിണ്ടാതന്തികമെത്തി,യൊന്നനുശയക്ലാന്താസ്യനാം കാന്തനെ-
ക്കണ്ടാൾ പൗരസമക്ഷ,മന്നിലയിലീലോകം വെടിഞ്ഞാൾ സതീ.

ഭാഗം 3

തരളാക്ഷി തുടർന്നു ചിന്തയെ-
ത്തരസാ ധാരമുറിഞ്ഞിടാതെ താൻ
ഉരപേറുമൊഴുക്കു നിൽക്കുമോ
തിരയാൽ വായു ചമച്ച സേതുവിൽ?

-102-
ഗിരിഗഹ്വരമുഗ്രമാം വനം
ഹരിശാർദ്ദൂലഗണങ്ങൾ പാമ്പുകൾ
പരിഭീകരസിന്ധുരാക്ഷസ-
പ്പരിഷയ്ക്കുള്ള നീകേതമാദിയായ്.

-103-
നരലോകമിതിൽ പെടാവതാം
നരകം സർവ്വമടുത്തറിഞ്ഞ ഞാൻ
പരമാർത്ഥമതോരിലഞ്ചുവാൻ
തരമില്ലെന്തിനൊളിച്ചു മന്നവൻ?

-104-
പതിചിത്തവിരുദ്ധവൃത്തിയാം
മതിയുണ്ടോ കലരുന്നു ജാനകി?
കുതികൊണ്ടിടുമോ മഹോദധി-
ക്കെതിരായ് ജാഹ്നവിതന്നൊഴുക്കുകൾ?

-105-
അപകീർത്തി ഭയാന്ധനീവിധം
സ്വപരിക്ഷാളൻ തല്പരൻ നൃപൻ
കൃപണോചിതവൃത്തിമൂലമെ-
ന്നപവാദം ദൃഢമാക്കിയില്ലയോ?

-106-
അപരാധിയെ ദണ്ഡിയാതെയാം
കൃപയാൽ സംശയമാർന്ന ധാർമ്മികൻ
അപകല്മഷ ശിക്ഷയേറ്റു ഞാൻ:
നൃപനിപ്പാപമൊഴിച്ചതെങ്ങനേ?

-107-
അതിവത്സല ഞാനുരച്ചിതെൻ
കൊതി വിശ്വാസമൊടന്നു ഗർഭിണി
അതിലേ പദമൂന്നിയല്ലിയി-
ച്ചതിചെയ്തൂ! നൃപനോർക്കവയ്യ താൻ

-108-
ജനകാജ്ഞ വഹിച്ചുചെയ്ത തൻ-
വനയാത്രയ്ക്കു തുണയ്ക്കുപോയി ഞാൻ!
അനയൻ പ്രിയനെന്നെയേകയായ്
തനതാജ്ഞക്കിരയാക്കി കാടിതിൽ!

-109-
ഇതരേതര ഭേദമറ്റ ഹൃദ്-
ഗതമാം സ്നേഹമതങ്ങു നിൽക്കുക,
ശ്രുതമായ കൃതജ്ഞഭാവവും
ഹതമാക്കീ നൃപനീ ഹതാശയിൽ.

-110-
രുജയാർന്നുമകം കനിഞ്ഞു തൻ-
പ്രജയേപ്പോറ്റുമുറുമ്പുപോലുമേ
സുജനാഗ്രണി കാട്ടിലെൻ പ്രിയൻ
നിജഗർഭത്തെ വലിച്ചെറിഞ്ഞിതേ.

-111-
ശ്വശുരൻ ബഹുയജ്ഞദീക്ഷയാ-
ലശുഭം നീക്കി ലഭിച്ച നന്ദൻ
പിശുനോക്തികൾ കേട്ടു പുണ്യമാം
ശിശുലാഭോത്സവമുന്മഥിച്ചിതേ!

-112-
അരുതോർക്കിൽ, നൃപൻ വധിച്ചു നി-
ഷ്കരുണം ചെന്നൊരു ശൂദ്രയോഗിയെ
നിരുപിക്കിൽ മയക്കി ഭൂപനെ-
ത്തരുണീപാദജഗർഹിണീ ശ്രുതി!

-113-
സഹജാർദ്രത ധർമ്മമാദിയാം
മഹനീയാത്മഗുണങ്ങൾ ഭൂപനെ
സഹധർമ്മിണിയാൾക്കു മുമ്പ് ഹാ!
സഹസാ വിട്ടുപിരിഞ്ഞുപോയി താൻ.

-114-
വനഭൂവിൽ നിജാശ്രമത്തിലെ-
ഗ്ഘനഗർഭാതുരയെൻ മൃഗാംഗന
തനതക്ഷിപഥത്തിൽ നിൽക്കവേ
നനയും മല്പ്രിയനാശു കണ്മുന.

-115-
അതികോമളമാകുമമ്മനഃ-
സ്ഥിതി കാട്ടിൽ തളിർപോലുദിപ്പതാം
ക്ഷിതിപാലകപട്ടബദ്ധമാം
മതിയോ ചർമ്മകഠോരമെന്നുമാം.

-116-
നിയതം വനവാസ വേളയിൽ
പ്രിയനന്യാദൃശഹാർദ്ദമാർന്നു താൻ
സ്വയമിങ്ങു വിഭുത്വമേറിയാൽ
ക്ഷയമേലാം പരമാർത്ഥസൌഹൃദം

-117-
നിയമങ്ങൾ കഴിഞ്ഞു നിത്യമാ-
പ്രിയഗോദാവരി തൻ തടങ്ങളിൽ
പ്രിയനൊത്തു വസിപ്പതോർപ്പു ഞാൻ
പ്രിയയായും പ്രിയശിഷ്യയായുമേ

-118-
ഒരു ദമ്പതിമാരു മൂഴിയിൽ
കരുതാത്തോരു വിവിക്ത ലീലയിൽ
മരുവീ ഗതഗർവ്വർ ഞങ്ങള-
ങ്ങിരുമെയ്യാർന്നൊരു ജീവിപോലവേ.

-119-
നളിനങ്ങളറുത്തു നീന്തിയും
കുളിരേലും കയമാർന്നു മുങ്ങിയും
പുളിനങ്ങളിലെന്നൊടോടിയും
കളിയോടും പ്രിയനന്നു കുട്ടിപോൽ.

-120-
പറയേണ്ടയി! ഞങ്ങൾ, ബുദ്ധിയിൽ
കുറവില്ലാത്ത മൃഗങ്ങൾ പോലെയും
നിറവേറ്റി സുഖം വനങ്ങളിൽ,
ചിറകില്ലാത്ത ഖഗങ്ങൾ പോലെയും

-121-
സഹജാമലരാഗമേ! മനോ-
ഗുഹയേലും സ്ഫുടരത്നമാണു നീ
മഹനീയമതാണു മാറിലു-
ന്മഹമാത്മാവണിയുന്ന ഭൂഷണം.

-122-
പുരുഷന്നു പുമർത്ഥ ഹേതു നീ
തരുണിക്കത്തരുണീ ഗുണങ്ങൾ നീ
നിരുപിക്കുകിൽ നീ ചമയ്പു ഹാ!
മരുഭൂ മോഹനപുഷ്പവാടിയായ്.

-123-
നയമാർഗ്ഗചരർക്കു ദീപമാ-
യുയരും നിൻപ്രഭ നാകമേറുവാൻ
നിയതം നരകം നയിപ്പു നി-
ന്നയഥായോഗമസജ്ജനങ്ങളെ.

-124-
മൃതിയും സ്വയമിങ്ങു രാഗമേ!
ക്ഷതിയേകില്ല നിനക്കു വാഴ്വു നീ;
സ്മൃതിയാം പിതൃലോക സീമയിൽ
പതിവായശ്രുനിവാപമുണ്ടുമേ.

-125-
ചതിയറ്റൊരമർഷമല്ല നിൻ
പ്രതിമല്ലൻ പ്രിയതേ, പരസ്പരം
രതിമാർഗ്ഗമടച്ചു ഹൃത്തിൽ നിൻ
ഹതി ചെയ്യുന്നതു ഗർവ്വമാണു കേൾ.

-126-
സമദൃഷ്ടി, സമാർത്ഥചിന്തനം
ക്ഷമ, യന്യോന്യ ഗുണാനുരാഗിത
ക്രമമായിവയെക്കരണ്ടിടാം
ശ്രമമറ്റാന്തരഗർവ്വമൂഷികൻ.

-127-
വിഭവോന്നതി, കൃത്യവൈഭവം,
ശുഭവിഖ്യാതി, ജയങ്ങൾ മേൽക്കുമേൽ,
പ്രഭവിഷ്ണുതയെന്നിവറ്റയാൽ
പ്രഭവിക്കാം ദുരഹന്തയാർക്കുമേ.

-128-
അതിമാനിതയായ വായുവിൻ-
ഹതിയാൽ പ്രേമവിളക്കു പോയ് മനം
സ്തുതിതന്നൊലി കേട്ടു ചെന്നഹോ!
പതിയാം സാഹസദുർഗ്ഗമങ്ങളിൽ.

-129-
സ്ഥിതിയിങ്ങനെയല്ലയെങ്കിലി-
ശ്രുതിദോഷത്തിൽ വിരക്തയെന്നിയേ
ക്ഷിതി വാണിടുമോ സഗർഭയാം
സതിയെക്കാട്ടിൽ വെടിഞ്ഞു മന്നവൻ?

-130-
നിഹതാരികൾ ഭൂ ഭരിക്കുവാൻ
സഹജന്മാർ നൃപനില്ലി യോഗ്യരായ്?
സഹധർമ്മിണിയൊത്തുവാഴുവാൻ
ഗഹനത്തിൽ സ്ഥലമില്ലി വേണ്ടപോൽ?

-131-
പരിശുദ്ധ വനാശ്രമം നൃപൻ
പരിശീലിച്ചറിവുള്ളതല്ലയോ?
തിരിയുന്നവയല്ലയോ നൃപ-
ന്നരിയോരാത്മ വിചാരശൈലികൾ?

-132-
പറവാൻ പണി - തൻ പ്രിയയ്ക്കൊരാൾ
കുറചൊന്നാൽ സഹിയാ കുശീലനും,
കറയെന്നിലുരപ്പതുത്തമൻ
മറപോലെങ്ങനെ കേട്ടു മന്നവൻ?

-133-
ഒരു കാക്കയൊടും കയർത്തതും
പെരുതാമാശരവംശകാനനം
മരുവാക്കിയതും നിനയ്ക്കില-
പ്പരുഷ വ്യാഘ്രനിതും വരാവതോ?

-134-
അഥവാ നിജനീതിരീതിയിൽ
കഥയോരാം പലതൊറ്റിനാൽ നൃപൻ
പ്രഥമാനയശോധനൻ പരം
വ്യഥയദ്ദുശ്രുതി കേട്ടിയന്നിടാം.

-135-
ഉടനുള്ളിലെരിഞ്ഞ തീയിൽ നി-
ന്നിടറിപ്പൊങ്ങിയ ധർമ്മശൂരത
സ്ഫുടമോതിയ കർമ്മമമ്മഹാൻ
തുടരാം-മാനി വിപത്തു ചിന്തിയാ.

-136-
വിഷയാധിപധർമ്മമോർത്തഹോ!
വിഷമിച്ചങ്ങനെ ചെയ്തതാം നൃപൻ
വിഷസംക്രമശങ്കമൂലമായ്
വിഷഹിക്കും ബുധരംഗകൃന്തനം!

-137-
ബലശാലിയിയന്നിടും പുറ-
ത്തലയാത്തോരു വികാരമുഗ്രമാം
നിലയറ്റൊരു നീർക്കയത്തിനു-
ള്ളലയെക്കാൾ ചുഴിയാം ഭയങ്കരം!

-138-
പരകാര്യപരൻ സ്വകൃത്യമായ്
ത്വരയിൽ തോന്നുവതേറ്റുരച്ചിടും
ഉരചെയ്തതു ചെയ്തിടാതെയും
വിരമിക്കാ രഘുസൂനു സത്യവാൻ.

-139-
അതിദുഷ്കരമാ മരക്കർതൻ-
ഹതിയെദ്ദണ്ഡകയിങ്കലേറ്റതും
ധൃതിയിൽ പുനരൃ‍ശ്യമൂകഭൂ-
വതിലെബ്ബാലിവധപ്രതിജ്ഞയും.

-140-
പലതുണ്ടിതുപോലെ ഭാനുമൽ-
കുലചൂഡാമണി ചെയ്ത സാഹസം
ചില വീഴ്ച മഹാനു ശോഭയാം
മലയിൽ കന്ദരമെന്ന മാതിരി.

-141-
മുനിപുത്രനെയച്ഛനാ‍നയെ-
ന്നനുമാനിച്ചുടനെയ്തു കൊന്നതും,
തനിയേ വരമേകിതൻ പ്രിയ-
യ്ക്കനുതാ‍പാതുരനായ് മരിച്ചതും,

-142-
മികവേറിയ സാഹസങ്ങളാം;
പകവിട്ടിന്നതു പാർത്തുകാണുകിൽ
മകനീവക മർഷണീയമാം;
പകരും ഹേതു ഗുണങ്ങൾ വസ്തുവിൽ.

-143-
അജനായ പിതാമഹൻ മഹാൻ
നിജകാന്താമൃതി കണ്ടു ഖിന്നനായ്
രുജയാർന്നു മരിച്ചു തൽകുല-
പ്രജയിൽ തദ്ഗുണ ശൈലിയും വരാം.

-144-
അതിനില്ല വികല്പമിപ്പൊഴും
ക്ഷിതിപൻ മൽ പ്രണയൈകനിഷ്ഠനാം,
പതിയാ വിരഹം മഥിക്കിലും
രതിയും രാഘവനോർക്കിലന്യയിൽ.

-145-
പ്രിയനാദ്യവിയോഗവേളയിൽ
സ്വയമുന്മാദമിയന്നു രാഗവാൻ
ജയമാർന്നു മടങ്ങി വീണ്ടുമുൾ-
പ്രിയമെന്നിൽ തെളിയിച്ചു നാൾക്കുനാൾ.

-146-
അതു പാർക്കുകിലിപ്പൊഴെത്രയി-
പ്പുതുവേർപാടിൽ വലഞ്ഞിടാം നൃപൻ
അതിമാനിനി ഞാൻ സഹിക്കുമീ-
സ്ഥിതിയസ്സാനുശയൻ പൊറുക്കുമോ?

-147-
അഹഹ! സ്വയമിന്നു പാർക്കിലുൾ-
സ്പൃഹയാൽ കാഞ്ചനസീതയാണുപോൽ
സഹധർമ്മിണി യജ്ഞശാലയിൽ
ഗഹനം സജ്ജനചര്യയോർക്കുകിൽ.

-148-
അതിസങ്കടമാണു നീതിതൻ-
ഗതി; കഷ്ടം! പരതന്ത്രർ മന്നവർ;
പതി നാടുകടത്തിയെന്നെ, മൽ-
പ്രതിമാരാധകനാവതായ് ഫലം!

-149-
ഒളിയൊന്നു പരന്നുടൻ കവിൾ-
ത്തളിമത്തിൽ ചെറുകണ്ടകോദ്‍ഗമം
ലളിതാംഗിയിയന്നു, പൊന്മണൽ
പുളിനം നെന്മുള പൂണ്ടമാതിരി.

-150-
ഘനമാമനുകമ്പയിൽ തട-
ഞ്ഞനതിവ്യാകുലമായി നിന്നുടൻ
ജനകാത്മജ തന്റെ ചിന്തയാം-
വനകല്ലോലിനി പാഞ്ഞു വീണ്ടുമേ.

ഭാഗം 2

വിരഹാർത്തിയിൽ വാടിയേകനായ്
കരകാണാത്ത മഹാവനങ്ങളിൽ
തിരിയും രഘുനാഥനെത്തുണ-
ച്ചരിയോരന്വയമുദ്ധരിച്ചു നീ.

-52-
പരദുർജ്ജയനിന്ദ്രജിത്തുമായ്-
പൊരുതും നിൻ‌കഥ കേട്ടു വെമ്പലാൽ
കരൾ നിന്നിലിയന്ന കൂറുതൻ
പെരുതാമാഴമറിഞ്ഞിതന്നിവൾ.

-53-
മുനികാട്ടിടുമെൻ കിടാങ്ങളെ-
ക്കനിവാൽ നീ സ്വയമാഞ്ഞു പുൽകിടാം
അനസൂയ വിശുദ്ധമിന്നു നിൻ-
മനമാനന്ദസരിത്തിൽ നീന്തിടാം.

-54-
വിടുകെൻ കഥ; വത്സ വാഴ്ക നീ
നെടുനാളഗ്രകജനേകബന്ധുവായ്
ഇടരെന്നിയെയഗ്ഗുണോൽക്കരം
തടവും ബന്ധുജനങ്ങളോടുമേ.

-55-
അറിവറ്റു മുറയ്ക്കെഴാതെയും
മറയായ് മൂടിയുമിന്ദ്രിയങ്ങളെ
മുറിയും കരളിൽ കുഴമ്പു പോ-
ലുറയും ശീതളമൂർച്ഛയോർപ്പു ഞാൻ.

-56-
മൃതിതൻ മകളെന്നു തോന്നുമാ-
സ്ഥിതിയിൽ ദേഹികൾ പേടി തേടിലും
മതികാഞ്ഞു ഞെരങ്ങുവോർക്കതി-
ങ്ങതി മാത്രം സുഖമേകിടുന്നു താൻ.

-57-
പ്രിയനിൽ പക തോന്നിടാതെയും
ഭയവും നാണവുമോർമ്മിയാതെയും
സ്വയമങ്ങനെയത്തമസ്സുതൻ-
കയമാർന്നെൻ മതി താണു നിന്നിതേ.

-58-
മലർമെത്തയിൽ മേനി നോവുമെ-
ന്നലസാംഗം ഘനഗർഭദുർവ്വഹം
അലയാതെ ശയിച്ചു കണ്ടകാ-
കുലമായ് കീടമിയന്ന ഭൂവതിൽ.

-59-
പെരുമാരിയിൽ മുങ്ങി മാഴ്കിടു-
ന്നൊരു ഭൂമിക്കു ശരത്തുപോലവേ
പരമെന്നരികത്തിലെത്തിയ-
പ്പരവിദ്യാനിധി നിന്നതോർപ്പു ഞാൻ.

-60-
“നികടത്തിൽ മദീയമാശ്രമം
മകളേ പോരി,കതോർക്ക നിൻ‌ഗൃഹം.”
അകളങ്കമിവണ്ണമോതിയെ-
ന്നകമൊട്ടാറ്റി പിതൃപ്രിയൻ മുനി.

-61-
മതിമേൽ മൃഗതൃഷ്ണപോൽ ജഗൽ-
സ്ഥിതിയെന്നും, സ്ഥിരമായ ശാന്തിയേ
ഗതിയെന്നുമലിഞ്ഞു ബുദ്ധിയിൽ-
പതിയും മട്ടരുൾചെയ്തു മാമുനി.

-62-
എരിയുന്ന മഹാവനങ്ങൾത-
ന്നരികിൽ ശീതളനീർത്തടാകമോ?
തിരതല്ലിയെഴുന്ന സിന്ധുവിൻ-
കരയോ? ശാന്തികരം തപോവനം.

-63-
സ്വകപോലവെളിച്ചമീർഷ്യയാം
പുകമൂടാത്ത മുനീന്ദ്രയോഷമാർ
ഇടരെന്നി ലസിക്ക! സൗമ്യമാ-
മുടജത്തിന്റെ കെടാവിളക്കുകൾ.

-64-
തരുപക്ഷി മൃഗങ്ങളോടു മി-
ന്നരരോടും സുരരോടുമെന്നുമേ
ഒരു മട്ടിവരുള്ളിലേന്തുമ-
സ്സരളസ്നേഹരസം നിനപ്പു ഞാൻ

-65-
അനലാർക്കവിധുക്കളാ വിധം
വനശൈലാദികൾ വേദമെന്നതിൽ
മനതാരലയാതവർക്കെഴും
ഘനമാമാസ്തിക ബുദ്ധിയോർപ്പു ഞാൻ

-66-
മഹിയിൽ ശ്രുതിപോലെ മാന്യമാർ,
പ്രയതാത്മാക്കളൃഷിപ്രസൂതിമാർ,
വിഹിതാവിഹിതങ്ങൾ കാട്ടുവോർ
സ്വയമാചാരനിദർശനങ്ങളാൽ.

-67-
ഇതിഹാസപുരാണസൽക്കഥാ-
സ്രുതിയാൽ ജീവിതഭൂ നനച്ചിവർ
ചിതമായരുളുന്നു ചേതനാ-
ലതയിൽ പുഷ്പഫലങ്ങളാർക്കുമേ.

-68-
വ്രതിയാം കണവന്റെ സേവ നിർ
വൃതിയായ്ക്കാണ്മൊരു ശുദ്ധരാഗമാർ
പതിദേവതമാർ ജയിക്ക, യുൾ-
ക്കൊതിയോരാത്തവർ ഭോഗമായയിൽ.

-69-
സ്മൃതി വിസ്മൃതമാകിലും സ്വയം
ശ്രുതി കാലാബ്ധിയിലാണ്ടു പോകിലും
അതിപാവനശീലമോലുമി-
സ്സതിമാർ വാണീടുമൂഴി ധന്യമാം.

-70-
കനിവിന്നുറവായ് വിളങ്ങുമീ-
വനിതാമൌലികളോടു വേഴ്ചയാൽ
അനിവാര്യ വിരക്തി രൂക്ഷരാം
മുനിമാരാർദ്രതയാർന്നിടുന്നതാം.

-71-
ഗുണചിന്തകളാൽ ജഗത്രയം
തൃണമാക്കും മതിമാൻ മഹാകവി
ഇണചേർന്നു മരിച്ച കൊറ്റിയിൽ
ഘൃണ തേടാനിതുതാൻ നിമിത്തമാം

-72-
ഇടപെട്ടിവരൊത്തുമേവുവാ-
നിടയാക്കീടിന ദുർവിധിക്കഹോ!
പടുശല്യഭിഷക്കിനെന്ന പോ-
ലൊടുവിൽത്താനൃണബദ്ധയായി ഞാൻ

-73-
പരിതൃപ്തിയെഴാത്ത രാഗമാ-
മെരിതീക്കിന്ധമായി നാരിമാർ
പുരിയിൽ സ്വയമാത്മജീവിതം
കരിയും ചാമ്പലുമാക്കിടുന്നിതേ.

-74-
പരപുച്ഛവുമഭ്യസൂയയും
ദുരയും ദുർവ്യതിയാനസക്തിയും
കരളിൽ കുടിവെച്ചു ഹാ! പര-
മ്പരയായ് പൌരികൾ കെട്ടുപോയിതേ.

-75-
നിജദോഷ നിദർശനാന്ധമാർ
സുജനാചാരമവിശ്വസിക്കുവോർ
രുജതേടി മരിപ്പു കല്മഷ-
വ്രജമാം കാമലബാധയാലിവർ

-76-
ചെളിമൂടിയ രത്നമെന്നപോ-
ലൊളിപോയ് ചിത്തഗുഹാന്തകീടമായ്
വെളിവറ്റൊരഴുക്കു കുണ്ടിൽ വീ-
ണളിവൂ ദുർജ്ജന പാപചേതന.

-77-
വിഷയസ്പൃഹയായ നാഗമുൾ-
ത്തൃഷപൂണ്ടഗ്ഗുഹതൻ മുഖം വഴി
വിഷവഹ്നി വമിക്കവേ പരം
വിഷമിക്കുന്നു സമീപവർത്തികൾ.

-78-
വിലയാർന്ന വിശിഷ്ടവസ്ത്രവും
വിലസും പൊന്മണിഭൂഷണങ്ങളും
ഖലരാം വനകൂപപങ്‌ക്തിമേൽ
കലരും പുഷ്പലതാവിതാനമാം.

-79-
വിധുകാന്തിയെ വെന്ന ഹാസവും
മധുതോൽക്കും മധുരാക്ഷരങ്ങളും
അതിഭീഷണപൌരഹൃത്തിലെ-
ച്ചതിരക്ഷോവരചാരരെന്നുമേ.

-80-
കൊടി തേർ പട കോട്ട കൊത്തളം
കൊടിയോരായുധമെന്നുമെന്നിയേ
നൊടിയിൽ ഖലജിഹ്വ കൊള്ളിപോ-
ലടിയേ വൈരിവനം ദഹിക്കുമേ.

-81-
നൃപഗാഢവിചിന്തനം കഴി-
ഞ്ഞപരോക്ഷീകൃതമാ‍യ കൃത്യവും
അപഥം വഴി സത്വരം കട-
ന്നുപജാപം തലകീഴ്മറിക്കുമേ.

-82-
സുപരീക്ഷിതമായ രാഗവും
കൃപയും കൂടി മറന്നു കേവലം
കൃപണോക്തികൾ കേട്ടു ബുദ്ധികെ-
ട്ടപകൃത്യത്തിനു ചാടുമേ നൃപർ.

-83-
മുടിയിൽ കൊതിചേർത്തു പുത്രനെ-
ജ്ജടിയാക്കും ചിലർ; തൽകുമാരരോ
മടിവിട്ടു മഹാവനത്തിലും
വെടിയും ദോഹദമാർന്ന പത്നിയെ.

-84-
അഹഹ! സ്മൃതിവായു ഹൃത്തിലെ-
ദ്ദഹനജ്വാല വളർത്തി വീണ്ടുമേ
സഹസാ പുടപാകരീതിയായ്
നിഹനിപ്പൂ ഹതമെന്റെ ജീവിതം.

-85-
ശ്രുതികേട്ട മഹീശർ തന്നെയീ
വ്യതിയാനം സ്വയമേ തുടങ്ങുകിൽ
ക്ഷതി ധർമ്മഗതിക്കു പറ്റിതാൻ
ക്ഷിതി ശിഷ്ടർക്കനിവാസ്യമായി താൻ.

-86-
തെളിയിച്ചു വിരക്തിയെന്നില-
ന്നോളിവായ് ലങ്കയിൽവച്ചു, പിന്നെയും
ചെളിയിൽ പദമൂന്നിയെന്തിനോ
വെളിവായിക്കഴുകുന്നു രാഘവൻ?

-87-
പെരുകും പ്രണയാനുബന്ധമാ-
മൊരുപാശം വശമാക്കിയീശ്വരാ!
കുരുതിക്കുഴിയുന്നു നാരിയെ-
പ്പുരുഷന്മാരുടെ ധീരമാനിത!

-88-
ഇതരേതരസക്തരാം ഗൃഹ-
വ്രതബന്ധുക്കളെ ജീവനോടുമേ
സതതം പിടിപെട്ടെരിക്കുമ-
ച്ചിയതാം ശങ്കമനുഷ്യനുള്ളതാം.

-89-
അതിപാവനമാം വിവാഹമേ!
ശ്രുതി മന്ദാര മനോജ്ഞപുഷ്പമായ്
ക്ഷിതിയിൽ സുഖമേകി നിന്ന നിൻ
ഗതികാൺകെത്രയധഃപതിച്ചു നീ!

-90-
ഗുണമാണു വിധിക്കു ലാക്കതിൽ
പിണയാം പൂരുഷദോഷമീവിധം
ക്ഷണമോ വിപരീതവൃത്തിയാൽ
തുണയെന്യേ ശ്രുതിയപ്രമാണമാം.

-91-
നെടുനാൾ വിപിനത്തിൽ വാഴുവാ-
നിടയായ് ഞങ്ങളതെന്റെ കുറ്റമോ?
പടുരാക്ഷസചക്രവർത്തിയെ-
ന്നുടൽമോഹിച്ചതു ഞാൻ പിഴച്ചതോ?

-92-
ശരി, ഭൂപതി സമ്മതിക്കണം
ചരിതവ്യത്തിൽ നിജപ്രജാമതം
പിരിയാം പലകക്ഷിയായ് ജനം
പരിശോധിച്ചറിയേണ്ടയോ നൃപൻ?

-93-
തനതക്ഷികളോടു തന്നെയും
ഘനമേറും ഖലജിഹ്വമല്ലിടാം
ജനവാദമപാർത്ഥമെന്നതി-
ന്നനഘാചാരയെനിക്കു സാക്ഷി ഞാൻ.

-94-
കരതാരിലണഞ്ഞ ലക്ഷ്മിയെ
ത്വരയിൽ തട്ടിയെറിഞ്ഞു നിഷ്കൃപം
ഭരതന്റെ സവിത്രി, അപ്പൊഴും
നരനാഥൻ ജനചിത്തമോർത്തിതോ?

-95-
അതു സത്യപരായണത്വമാ-
മിതുധർമ്മവ്യസനിത്വമെന്നുമാം;
പൊതുവിൽ ഗുണമാക്കിടാം ജനം
ചതുരന്മാരുടെ ചാപലങ്ങളും.

-96-
ജനമെന്നെ വരിച്ചു മുമ്പുതാ-
നനുമോദത്തൊടു സാർവ്വഭൗമിയായ്
പുനരെങ്ങനെ നിന്ദ്യയായി ഞാൻ
മനുവംശാങ്കുരഗർഭമാർന്ന നാൾ?

-97-
നയമായ് ചിരവന്ധ്യയെന്നു താൻ
പ്രിയമെന്നില്പെടുമഭ്യസൂയകൾ
സ്വയമേയപവാദശസ്ത്രമാർ-
ന്നുയരാമെന്നതു വന്നുകൂടയോ?

-98-
ഭരതൻ വനമെത്തിയപ്പൊഴും
പരശങ്കാവിലമായ മാനസം
നരകൽമഷ ചിന്ത തീണ്ടുവാൻ
തരമെന്യേ ധവളീഭവിച്ചിതോ?

-99-
പതിയാം പരദേവതയ്ക്കഹോ
മതിയർപ്പിച്ചൊരു ഭക്തയല്ലി ഞാൻ
ചതിയോർക്കിലുമെന്നൊടോതിയാൽ
ക്ഷതിയെന്തങ്ങനെ ചെയ്തുവോ നൃപൻ?

-100-
ഇടനെഞ്ചിളകിസ്സതിക്കിതി-
ന്നിടയിൽ കണ്ണുകൾ പെയ്തു നീർക്കണം
പുടഭേദകമായ തെന്നലേ-
റ്റിടറും ഗുല്മദലങ്ങളെന്നപോൽ

ലേബലുകള്‍:

ഭാഗം 1

ചിന്താവിഷ്ടയായ സീത

-1-
സുതർ മാമുനിയോടയോദ്ധ്യയിൽ
ഗതരായോരളവന്നൊരന്തിയിൽ
അതിചിന്ത വഹിച്ചു സീത പോയ്
സ്ഥിതി ചെയ്താളുടജാന്തവാടിയിൽ.

-2-
അരിയോരണിപന്തലായ് സതി-
ക്കൊരു പൂവാ‍ക വിതിർത്ത ശാഖകൾ;
ഹരിനീലതൃണങ്ങൾ കീഴിരു-
ന്നരുളും പട്ടു വിരിപ്പുമായിതു.

-3-
രവി പോയി മറഞ്ഞതും സ്വയം
ഭുവനം ചന്ദ്രികയാൽ നിറഞ്ഞതും
അവനീശ്വരിയോർത്തതില്ല, പോന്ന-
വിടെത്താൻ തനിയേയിരിപ്പതും.

-4-
പുളകങ്ങൾ കയത്തിലാമ്പലാൽ
തെളിയിക്കും തമസാസമീരനിൽ
ഇളകും വനരാജി, വെണ്ണിലാ-
വൊളിയാൽ വെള്ളിയിൽ വാർത്തപോലെയായ്.

-5-
വനമുല്ലയിൽ നിന്നു വായുവിൻ -
ഗതിയിൽ പാറിവരുന്ന പൂക്കൾ പോൽ
ഘനവേണി വഹിച്ചു കൂന്തലിൽ
പതിയും തൈജസകീടപംക്തിയെ

-6-
പരിശോഭകലർന്നിതപ്പൊഴാ-
പ്പുരിവാർകുന്തളരാജി രാത്രിയിൽ
തരുവാടിയിലൂടെ കണ്ടിടു-
ന്നൊരു താരാപഥഭാഗമെന്ന പോൽ.

-7-
ഉടൽമൂടിയിരുന്നു ദേവി, ത-
ന്നുടയാടത്തളിരൊന്നുകൊണ്ടു താൻ
വിടപങ്ങളൊടൊത്ത കൈകൾതൻ
തുടമേൽ‌വെച്ചുമിരുന്നു സുന്ദരി.

-8-
ഒരു നോട്ടവുമെന്നി നിന്നിതേ
വിരിയാതല്പമടഞ്ഞ കണ്ണുകൾ,
പരുഷാളകപംക്തി കാറ്റിലാ-
ഞ്ഞുരസുമ്പോഴുമിളക്കമെന്നിയേ.

-9-
അലസാംഗി നിവർന്നിരുന്നു, മെ-
യ്യലയാതാനതമേനിയെങ്കിലും;
അയവാർന്നിടയിൽ ശ്വാസിച്ചു ഹാ!
നിയമം വിട്ടൊരു തെന്നൽ മാതിരി.

-10-
നിലയെന്നിയെ ദേവിയാൾക്കക-
ത്തലതല്ലുന്നൊരു ചിന്തയാം കടൽ
പലഭാവമണച്ചു മെല്ലെ നിർ-
മ്മലമാം ചാരുകവിൾത്തടങ്ങളിൽ.

-11-
ഉഴലും മനതാരടുക്കുവാൻ
വഴികാണാതെ വിചാരഭാഷയിൽ
അഴലാർന്നരുൾചെയ്തിതന്തരാ-
മൊഴിയോരോന്നു മഹാമനസ്വിനി.

-12-
“ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരൊ ദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ;
തിരിയാ ലോകരഹസ്യമാർക്കുമേ

-13-
തിരിയും രസബിന്ദുപോലെയും
പൊരിയും നെന്മണിയെന്നപോലെയും,
ഇരിയാതെ മനം ചലിപ്പു ഹാ!
ഗുരുവായും ലഘുവായുമാർത്തിയാൽ ,

-14-
ഭുവനത്തിനു മോടികൂട്ടുമ-
സ്സുഖകാലങ്ങളുമോർപ്പതുണ്ടു ഞാൻ
അവ ദുർവിധിതന്റെ ധൂർത്തെഴും
മുഖഹാസങ്ങൾ കണക്കെ മാഞ്ഞതും.

-15-
അഴലേകിയ വേനൽ പോമുടൻ
മഴയാം ഭൂമിയിലാണ്ടുതോറുമേ
പൊഴിയും തരുപത്രമാകവേ,
വഴിയേ പല്ലവമാർന്നു പൂത്തിടും

-16-
അഴലിന്നു മൃഗാദി ജന്തുവിൽ
പഴുതേറീടിലു, മെത്തിയാൽ ദ്രുതം
കഴിയാമതു-മാനഹേതുവാ-
ലൊഴിയാത്താ‍ർത്തി മനുഷ്യനേ വരൂ.

-17-
പുഴുപോലെ തുടിക്കയല്ലി, ഹാ!
പഴുതേയിപ്പൊഴുമെന്നിടത്തുതോൾ;
നിഴലിൻ‌വഴി പൈതൽ‌പോലെ പോ-
യുഴലാ ഭോഗമിരന്നു ഞാനിനി.

-18-
മുനിചെയ്ത മനോജ്ഞകാവ്യമ-
മ്മനുവംശാധിപനിന്നു കേട്ടുടൻ
അനുതാപമിയന്നിരിക്കണം!
തനയന്മാരെയറിഞ്ഞിരിക്കണം.

-19-
സ്വയമേ പതിരാഗജങ്ങളാം
പ്രിയഭാവങ്ങൾ തുലഞ്ഞിടായ്കിലും
അവ ചിന്തയിലൂന്നിടാതെയായ്
ശ്രവണത്തിൽ പ്രതിശബ്ദമെന്നപോൽ.

-20-
ക്ഷണമാത്രവിയോഗമുൾത്തടം
വ്രണമാ‍ക്കുംപടി വാച്ചതെങ്കിലും
പ്രണയം, തലപൊക്കിടാതെയി-
ന്നണലിപ്പാമ്പുകണക്കെ നിദ്രയായ്.

-21-
സ്വയമിന്ദ്രിയമോദഹേതുവാം
ചില ഭാവങ്ങളൊഴിഞ്ഞു പോകയാൽ
ദയ തോന്നിടുമാറു മാനസം
നിലയായ് പ്രാക്കൾ വെടിഞ്ഞ കൂടു പോൽ

-22-
ഉദയാസ്തമയങ്ങളെന്നി,യെൻ-
ഹൃദയാകാമതിങ്കലെപ്പൊഴും
കതിർവീശി വിളങ്ങിനിന്ന വെൺ-
മതിതാനും സ്മൃതിദർപ്പണത്തിലായ്.

-23-
പഴകീ വ്രതചര്യ, ശാന്തമായ്-
ക്കഴിവൂ കാലമിതാത്മവിദ്യയാൽ
അഴൽ‌പോയ്-അപമാനശല്യമേ-
യൊഴിയാതുള്ളു വിവേക ശക്തിയാൽ.

-24-
സ്വയമന്നുടൽ വിട്ടിടാതെ ഞാൻ
ദയയാൽ ഗർഭഭരം ചുമക്കയാൽ
പ്രിയചേഷ്ടകളാലെനിക്കു നിഷ്‌-
ക്രിയയായ് കൗതുകമേകിയുണ്ണിമാർ.

-25-
കരളിന്നിരുൾ നീക്കുമുള്ളലി-
ച്ചൊരു മന്ദസ്മിതരശ്മികൊണ്ടവർ
നരജീവിതമായ വേദന-
യ്ക്കൊരുമട്ടർഭകരൗഷധങ്ങൾ താൻ.

-26-
സ്ഫുടതാരകൾ കൂരിരുട്ടിലു-
ണ്ടിടയിൽ ദ്വീപുകളുണ്ടു സിന്ധുവിൽ
ഇടർ തീർപ്പതിനേകഹേതു വ-
ന്നിടയാമേതു മഹാവിപത്തിലും.

-27-
പരമിന്നതുപാർക്കിലില്ല താൻ
സ്ഥിരവൈരം നിയതിക്കു ജന്തുവിൽ
ഒരു കൈ പ്രഹരിക്കവേ പിടി-
ച്ചൊരു കൈകൊണ്ടു തലോടുമേയിവൾ.

-28-
ഒഴിയാതെയതല്ലി ജീവി പോം
വഴിയെല്ലാം വിഷമങ്ങളാമതും
അഴലും സുഖവും സ്ഫുരിപ്പതും
നിഴലും ദീപവുമെന്നപോലവേ

-29-
അതുമല്ല സുഖാസുഖങ്ങളായ്-
സ്ഥിതിമാറീടുവതൊക്കെയേകമാം
അതുതാനിളകാത്തതാം മഹാ-
മതിമത്തുക്കളിവറ്റ രണ്ടിലും.

-30-
വിനയാർന്ന സുഖം കൊതിക്കയി-
ല്ലിനിമേൽ ഞാൻ - അസുഖം വരിക്കുവൻ;
മനമല്ലൽകൊതിച്ചു ചെല്ലുകിൽ
തനിയേ കൈവിടുമീർഷ്യ ദുർവ്വിധി.

-31-
ഒരുവേള പഴക്കമേറിയാ-
ലിരുളും മെല്ലെ വെളിച്ചമായ് വരാം
ശരിയായ് മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പുതാനുമേ.

-32-
പിരിയാത്ത ശുഭാശുഭങ്ങളാർ-
ന്നൊരു വിശ്രാന്തിയെഴാതെ ജീവിതം
തിരിയാം ഭുവനത്തിൽ നിത്യമി-
ങ്ങിരുപക്ഷംപെടുമിന്ദുവെന്നപോൽ

-33-
നിലയറ്റ സുഖാസുഖങ്ങളാ-
മലയിൽ താണുമുയർന്നുമാർത്തനായ്
പലനാൾ കഴിയുമ്പൊൾ മോഹമാം
ജലധിക്കക്കരെ ജീവിയേറിടാം.

-34-
അഥവാ സുഖദുർഗ്ഗമേറ്റുവാൻ
സ്ഥിരമായ് നിന്നൊരു കൈ ശരീരിയെ
വ്യഥയാം വഴിയൂടെയമ്പിനാൽ
വിരവോടുന്തിവിടുന്നു തന്നെയാം.

-35-
മനമിങ്ങു ഗുണംവരുമ്പൊഴും
വിനയെന്നോർത്തു വൃഥാ ഭയപ്പെടും
കനിവാർന്നു പിടിച്ചിണക്കുവാൻ
തുനിയുമ്പോൾ പിടയുന്ന പക്ഷിപോൽ.

-36-
സ്ഫുടമാക്കിയിതെന്നെ മന്നവൻ
വെടിവാൻ നൽകിയൊരാജ്ഞ ലക്ഷ്മണൻ
ഉടനേയിരുളാണ്ടു ലോകമ-
ങ്ങിടിവാളേറ്റ കണക്കു വീണു ഞാൻ.

-37-
മൃതിവേണ്ടുകിലും സ്വഹത്യയാൽ
പതിയാതായ് മതി ഗർഭചിന്തയാൽ
അതി വിഹ്വലയായി, വീണ്ടുമീ-
ഹതി മുമ്പാർന്ന തഴമ്പിലേറ്റ ഞാൻ

-38-
ഗതിമുട്ടിയുഴന്നു കാഞ്ഞൊരെൻ -
മതിയുന്മാദവുമാർന്നതില്ല! ഞാൻ
അതിനാലഴലിന്റെ കെട്ടഴി-
ഞ്ഞതിഭാരം കുറവാൻ കൊതിക്കിലും

-39-
ഒരുവേളയിരട്ടിയാർത്തിതാൻ
തരുമാ വ്യാധി വരാഞ്ഞതാം ഗുണം
കരണക്ഷതിയാർന്നു വാഴ്വിലും
മരണം നല്ലു മനുഷ്യനോർക്കുകിൽ

-40-
നിനയാ ഗുണപുഷ്പവാടി ഞാ-
നിനിയക്കാട്ടുകുരങ്ങിനേകുവാൻ
വനവായുവിൽ വിണ്ട വേണുപോൽ
തനിയേ നിന്നു പുലമ്പുവാനുമേ.

-41-
അഥവാ ക്ഷമപോലെ നന്മചെയ്-
തരുളാൻ നോറ്റൊരു നല്ല ബന്ധുവും
വ്യഥപോലറിവോതിടുന്ന സൽ-
ഗുരുവും, മർത്ത്യനു വേറെയില്ലതാൻ

-42-
മൃതിതേടിയഘത്തിൽ മാനസം
ചരിയാതായതു ഭാഗ്യമായിതേ
അതിനാൽ ശുഭയായ് കുലത്തിനി-
പ്പരിപാകം ഫലമായെനിക്കുമേ.

-43-
അരുതോർപ്പതിനിന്നു കാർനിറ-
ഞ്ഞിരുളാമെൻ ഹൃദയാങ്കണങ്ങളിൽ
ഉരുചിന്തകൾ പൊങ്ങിടുന്ന ചൂഴ്-
ന്നൊരുമിച്ചീയൽ കണക്കെ മേൽക്കുമേൽ.

-44-
സ്മൃതിധാര,യുപേക്ഷയാം തമോ-
വൃതിനീങ്ങിച്ചിലനാൾ സ്ഫുരിക്കയാം
ഋതുവിൽ സ്വയമുല്ലസിച്ചുടൻ
പുതുപുഷ്പം കലരുന്ന വല്ലിപോൽ.

-45-
പുരികം പുഴുപോൽ പിടഞ്ഞകം
ഞെരിയും തൻ‌തല താങ്ങി കൈകളാൽ
പിരിവാനരുതാഞ്ഞു കണ്ണുനീർ-
ചൊരിയും ലക്ഷ്മണനെ സ്മരിപ്പു ഞാൻ

-46-
അതിധീരനമേയശക്തിയ-
മ്മതിമാനഗ്രജഭക്തനാവിധം
കദനം കലരുന്ന കണ്ടൊരെൻ
ഹൃദയം വിട്ടഴൽ പാതി പോയിതേ.

-47-
വനപത്തനഭേദചിന്തവി-
ട്ടനഘൻ ഞങ്ങളൊടൊത്തു വാണു നീ
വിനയാർദ്രമെനിക്കു കേവലം
നിനയായ്‌വാൻ പണി തമ്പി! നിന്മുഖം.

-48-
ഗിരികാനനഭംഗി ഞങ്ങൾ ക-
ണ്ടരിയോരുത്സവമായ് കഴിച്ചുനാൾ
അരിഭീഷണ! നീ വഹിച്ചൊര-
പ്പരിചര്യാവ്രതനിഷ്ഠയൊന്നിനാൽ.

-49-
കടുവാക്കുകൾ കേട്ടു കാനനം
നടുവേയെന്നെ വെടിഞ്ഞു മുമ്പു നീ
വെടിവാൻ തരമായ് മറിച്ചുമേ;
കുടിലം കർമ്മവിപാകമോർക്കുകിൽ.

-50-
കനിവാർന്നനുജാ! പൊറുക്ക ഞാൻ
നിനയാതോതിയ കൊള്ളിവാക്കുകൾ
അനിയന്ത്രിതമായ് ചിലപ്പൊഴീ
മനമോടാത്ത കുമാർഗ്ഗമില്ലെടോ.

സൗന്ദര്യലഹരി

ചൊല്ലേറും ശക്തിയോടൊത്തിഹ ശിവനഖിലം
ചെയ്യുവാൻ ശക്തനാകു-
ന്നല്ലെന്നാൽ ചെറ്റനങ്ങുന്നതിനുമറികിലാ-
ദ്ദേവനാളല്ലയല്ലോ
മല്ലാക്ഷൻ ശംഭുമുമ്പാം മഹിതവിബുധരാൽ
മാന്യയാം നിന്നെ വാഴ്ത്തി
ചൊല്ലാനും കുമ്പിടാനും ജനനി പുനരിതാ-
ർക്കാവു പുണ്യം പെറാഞ്ഞാൽ? (1)


നിമ്പാദാംഭോരുഹത്തീന്നിളകിയ നിതരാം
സൂക്ഷ്മമാം ധൂളിജാലം
സമ്പാദിച്ചിട്ടു ധാതാവഖിലഭുവനവും
ദേവി! സൃഷ്ടിച്ചിടുന്നു;
അംഭോജാക്ഷൻ പണിപ്പെട്ടതിനെയഥ ശിര
സ്സായിരംകൊണ്ടുമാളു-
ന്നമ്പിൽ ധൂളീകരിച്ചിട്ടമലഭസിതമാ-
യീശനും പൂശിടുന്നു. (2)


ആദിത്യദീപമല്ലോ ഭവതിയിരുളക-
റ്റാനവിദ്യാവശന്നും
ചൈതന്യപ്പൂംകുലയ്ക്കുള്ളൊഴുകിയ ചെറുതേൻ-
കേണിയല്ലോ ജഡന്നും
ഏതാനും സ്വത്തുമില്ലാത്തവനുമരിയ ചി-
ന്താമണിശ്രേണിയല്ലോ
മാതാ ജന്മാബ്ധിയാഴുന്നവനുമിഹ മഹാ
ദംഷ്ടിതൻ ദംഷ്ട്രയല്ലോ (3)


ആമോദം പൂണ്ടു കൈകൊണ്ടമരരഭയമോ‌
ടൊത്തഭീഷ്ടം കൊടുക്കും
നീമാത്രം ദേവി!യെന്നാൽ നലമൊടവയെ ന
ൽകുന്നതമ്മട്ടിലല്ലാ;
ഭീ മാറ്റിപ്പാലനം ചെയ്‌വതിനുമുടനഭീ
ഷ്ടാധികം നൽകുവാനും
സാമർത്ഥ്യം പൂണ്ടതോർക്കിൽ തവ കഴലിണയാ-
കുന്നു ലോകൈകനാഥേ (4)


പണ്ടംഭോജാക്ഷനാര്യേ ! പ്രണതനു ബഹുസൌ-
ഭാഗ്യമേകുന്ന നിന്നെ-
ത്തെണ്ടിസ്ത്രീവേഷമാർന്നാ ത്രിപുരഹരനുമു
ണ്ടാക്കി പാരം വികാരം
തണ്ടാരമ്പൻ ഭജിച്ചും രതുയുടെ നയനം
നക്കുവാന്തക്ക മേനി-
ത്തണ്ടാർന്നുംകൊണ്ടു തത്തന്മുനികൾമനമിള
ക്കാനുമൂക്കാർന്നിടുന്നു. (5)


ഒക്കെപ്പൂവാണു വില്ലും, ശരമതു വെറുമ-
ഞ്ചാണു, വണ്ടാണു ഞാണും
തെക്കൻ കാറ്റാണു തേരും, സുരഭിസമയമൊ-
ന്നാണു കാണും സുഹൃത്തും :
നിൽക്കട്ടേകാകിയാണെങ്കിലുമയി ഗിരിജേ
നിൻ കടാക്ഷത്തിലേതോ
കൈക്കൊണ്ടുംകൊണ്ടനംഗൻ ഭുവനമഖിലവും
നിന്നു വെല്ലുന്നുവല്ലോ (6)


കാഞ്ചീനാദം പൊഴിഞ്ഞും കഠിനകുചഭരം
കൊണ്ടു മെല്ലെക്കുനിഞ്ഞും
ചഞ്ചന്മദ്ധ്യം മെലിഞ്ഞും ചതുരതരശര-
ച്ചന്ദ്രതുണ്ഡം കനിഞ്ഞും
പൂഞ്ചാപം പുഷ്പബാണം ഭുജമതിലഥ പാ-
ശാംകുശം പൂണ്ടുമമ്പാ-
ർന്നെൻ ചാരത്തായ് വരട്ടേ പുരരിപുഭഗവാൻ
തന്റെ തന്റേടദംഭം (7)

ആ പീയൂഷാർണ്ണവത്തിൻ നടുവിലമരദാ
രുക്കൾ ചൂഴുന്ന രത്ന-
ദീപത്തിൽ പൂം കടമ്പിന്നിടയിലരിയ ചി-
ന്താശമവേശ്മോദരത്തിൽ
ശോഭിക്കും ശൈവമഞ്ചോപരി പരമശിവൻ
തന്റെ പര്യങ്കമേലും
ദീപാനന്ദോർമ്മിയാകും ഭവതിയെ നിയതം
കുമ്പിടും പുണ്യവാന്മാർ (8)

ഒന്നാമാധാരചക്രം നടുവിലവനിര-
ണ്ടാമതുള്ളഗ്നിതത്ത്വം
മൂന്നാമത്തേതിലംഭസ്സതിനുപരി മരു-
ത്തപ്പുറത്തഭ്രമേവം
പിന്നെ ഭ്രൂമദ്ധ്യമേലും മനമൊടു കളമാർഗ്ഗ-
ങ്ങളെല്ലാം കടന്നാ-
പ്പൊന്നംഭോജാകാരത്തിൽ ഭവതി പതിയൊടും
ഗൂഢമായ് ക്രീഡയല്ലീ? (9)

തൃപ്പാദത്തീന്നൊലിക്കുന്നമൃതലഹരികൊ‌-
ണ്ടൊക്കെ മുക്കി പ്രപഞ്ചം
പിൽപ്പാടും ചന്ദ്രബിംബം പരിചിനൊടു വെടി-
ഞ്ഞിട്ടു കീഴോട്ടിറങ്ങി
അപ്പൂർവ്വസ്ഥാനമെത്തീട്ടവിടെയഹികണ-
ക്കൊട്ടു ചുറ്റീട്ടു രന്ധ്രം
മേല്പൊങ്ങും മൂലകുണ്ഡോപരി ഭവതിയുറ-
ങ്ങുന്നു തങ്ങുന്ന മോദാൽ (10)


ശ്രീകണ്ഠീയങ്ങൾ നാലും ശിവയുടെ പരി-
ഭിന്നങ്ങൾ ചക്രങ്ങളഞ്ചും
സാകം ബ്രഹ്മാണ്ഡമൂലപ്രകൃതിപദമിയ-
ന്നമ്പിടുന്നൊമ്പതോടും
ആകെച്ചേർന്നെട്ടൊടീരെട്ടിതളിതയൊടെഴും
വൃത്തരേഖാത്രയം ചേ-
ർന്നാകം നാല്പത്തിനാലാണരിയ വസതിയോ-
ടൊത്ത നിൻ ചിത്രകോണം (11)


ത്വത്സൌന്ദര്യാതിരേകം തുഹിനഗിരിസുതേ!
തുല്യമായൊന്നിനോതി-
സ്സത്സാഹിത്യം ചമപ്പാൻ വിധിമുതൽ വിബുധ-
ന്മാരുമിന്നാരുമാകാ;
ഔത്സുക്യതാലതല്ലേയമരികളതു കാ-
ണ്മാനലഭ്യത്വമോർക്കാ-
തുത്സാഹിക്കുന്നു കേറുന്നതിനിഹ ശിവസാ-
യൂജ്യമാം പൂജ്യമാർഗ്ഗേ (12)


ചന്തം കാഴ്ചയ്ക്കു വേണ്ട, ചതുരത ചുടുവാ-
ക്കോതുവാൻ വേണ്ട ചെറ്റും
ചിന്തിച്ചാൽ നിൻ കടാക്ഷം തടവിയ ജഠരൻ-
തന്നെയും തന്വി കണ്ടാൽ
കൂന്തൽക്കെട്ടൊട്ടഴിഞ്ഞും കുചകലശദുകൂ-
ലാഞ്ചലം വീണിഴഞ്ഞും
ബന്ധം കാഞ്ചിക്കിഴിഞ്ഞും വിഗതവസനയാ-
യോടിയെത്തീടുമാര്യേ! (13)

അമ്പത്താറാകുമർച്ചിസ്സവനിയിലുദകം-
തന്നിലമ്പത്തിരണ്ടാ-
മംഭസ്സിൻ ശത്രുമിത്രങ്ങളിലൊരറുപതും
രണ്ടുമമ്പത്തി നാലും
തൻഭ്രൂമദ്ധ്യാംബരത്തിൽ തരമൊടെഴുപതും
രണ്ടുമുണ്ടൂന്നി നിൽക്കു-
ന്നമ്പുന്നെട്ടെട്ടു ചേതസ്സിലുമതിനുമ-
ങ്ങപ്പുറം ത്വൽ പദാബ്ജം (14)

തേനോലും വെണ്ണിലാവിൻ ധവളതനുവൊടും
തിങ്കൾ ചൂടും കിരീടം
ധ്യാനിച്ചും തൃക്കരങ്ങൾക്കഭയവരദവി-
ദ്യാക്ഷസൂത്രങ്ങളോർത്തും
നൂനം നിന്നെത്തൊഴതങ്ങനെ കവി നിപുണ
ന്മാർക്കുദിക്കുന്നു വാക്യം
തേനും പാലും നറും മുന്തിരിയുടെ കനിയും
തോറ്റ ചട്ടറ്റമട്ടിൽ (15)

കത്തും കാന്ത്യാ വിളങ്ങും കവിവരഹൃദയാം-
ഭോജബാലാതപം പോൽ
ചിത്തത്തിൽ ചേർത്തിടുന്നൂ ചിലരുമരുണയാം
നിന്നെയദ്ധന്യരെല്ലാം
മെത്തും വാഗ്ദേവിതന്നുജ്ജ്വലരസലഹരീ-
ചാരുഗംഭീരവാണീ-
നൃത്തത്തിൻ വൈഭവത്താൽ സഹൃദയഹൃദയാ-
ഹ്ലാദനം ചെയ്തിടുന്നൂ (16)


ചേതസ്സിൽ ചന്ദ്രകാന്തോപലദലവിശദ-
ശ്രീനിറഞ്ഞുള്ള ശബ്ദ-
വ്രാതത്തിൻ മാതൃഭാവം കലരുമൊരു വശി-
ന്യാദിയോടൊത്തു നിന്നെ
ബോധിച്ചെടുന്ന മർത്ത്യൻ ബഹുവിധരചനാ-
സ്വാദ്യമാം പദ്യജാലം
ചെയ്തീടും ചാരുവാണീവദനകമലസൌ-
രഭ്യസൌലഭ്യമോടും (17)

ദേവി! ത്വദേഹകാന്തിപ്രചുരിമ ദിനനാ-
ഥന്റെ ബാലാതപം പോൽ
ദ്യോവും ഭൂവും നിറഞ്ഞുള്ളരുണനിറമൊടും
ഭാവനം ചെയ്‌വവന്ന്‌
ആവിർഭീത്യാ വലഞ്ഞോടിയ വനവരിമാൻ
പോലെ വല്ലാത്തനാണം
താവും കമ്രാക്ഷിമാരുർവശിമുതലെവരും
വശ്യരാം വേശ്യമാരും (18)


ബിന്ദുസ്ഥാനത്തിലാസ്യത്തെയുമഥ കുചയു-
ഗ്മത്തെയും നിന്നെയും നിൻ
കന്ദർപ്പൻ തന്റെ ധാമത്തെയുമടിയിൽ മഹാ-
ദേവി ! ഭാവിക്കുമെന്നാൽ
അന്നെരത്തുദ്ഭ്രമിക്കുന്നബലകളതു നി-
സ്സാരമാദിത്യചന്ദ്ര
ദ്വന്ദ്വം വക്ഷോജമാകും ജഗതി മുഴുവനും
സാമ്പ്രതം സംഭ്രമിക്കും (19)

കായത്തിൻ കാന്തിസന്താനകരസമൊഴുകി-
ച്ചായുമച്ചന്ദ്രകാന്ത-
സ്ഥായിശ്രീചേർന്നമട്ടിൽ ഭവതിയുടെ വപു-
സ്സന്തരാ ചിന്തചെയ്താൽ
പായിക്കാം സർപ്പദർപ്പം പെരിയ ഖഗപതി-
ക്കൊത്തുടൻ നേത്രനാഡീ-
പീയൂഷസ്രാവശക്ത്യാ ജ്വരിതപരിഭവം
നോക്കിയും സൌഖ്യമാക്കാം (20)


വിദ്യുത്തോടൊത്ത സൂക്ഷ്മാകൃതിയിൽ മിഹിരച-
ന്ദ്രാഗ്നിരൂപത്തിലെന്നും
വിദ്യോതിയ്ക്കും ഷ്ഡാധാരവുമധിഗതമായ്
നിന്റെ തേജോ വിശേഷം
ഉദ്യത്പത്മാകരത്തിന്നിടയിലതിനെയു-
ദ്ധൂതമായാമലന്മാർ
വിദ്വാന്മാർ കണ്ടുകൈക്കൊണ്ടിടുമൊരു പരമാ-
നന്ദനിഷ്യന്ദപൂരം (21)


ദാസൻ ഞാൻ ഗൌരി! നീ മാം പ്രതി കരുണാകല-
ർന്നൊന്നു നോക്കെന്നുരയ്ക്കാ-
നാസംഗപ്പെട്ടൊരുമ്പെട്ടരമൊഴി മമ ഗൌ-
രീതി വാഴ്ത്തും ക്ഷണത്തിൽ
നീ സായൂജ്യം കൊടുക്കുന്നവനു ഹരിവിരി-
ഞ്ചാദി ചൂഡാഞ്ചലത്തിൽ
ഭാസിക്കും രത്നദീപാവലി പദകമലാ
രാധനം ചെയ്തിടുന്നൂ. (22)


ചെന്താർബാണാരി മെയ്യിൽ പകുതിയപഹരി-
ച്ചാദ്യമേയദ്യപോരാ-
ഞ്ഞന്തർമ്മോദേന മറ്റേ പകുതിയുമഗജേ!
നീ ഹരിച്ചെന്നു തോന്നും
എന്തെന്നാൽ നിൻ ശരീരം മുഴുവനരുണമായ്
കണ്ണു മൂന്നായി കൊങ്ക-
പ്പന്തിനു ഭാരേണ കൂന്നും പനിമതിയൊടു ചൂ-
ടുന്ന കോടീരമാർന്നും (23)


സ്രഷ്ടാ സൃഷ്ടിച്ചിടുന്ന ഹരിയതു പരിപാ-
ലിച്ചിടുന്നിന്ദുചൂഡൻ
നഷ്ടം ചെയ്യുന്നു തന്നോടഖിലമഥ മറ-
യ്ക്കുന്നു ലോകം മഹേശൻ
സൃഷ്ടിപ്പാനായ് സദാ പൂർവകനുപരി ശിവൻ
സ്വീകരിക്കുന്നതും നിൻ-
കഷ്ടാതീതം ഭ്രമിക്കും ഭ്രുകുടിഘടനതൻ
സംജ്ഞയാമാജ്ഞയാലേ (24)


ചിന്തിച്ചാൽ മൂർത്തി മൂന്നായ് ത്രിഗുണമതിലെഴും-
മൂന്നിനും നിന്റെ പാദ-
ച്ചെന്താരിൽ ചെയ്തുകൊള്ളും ചതുരതകലരും
പൂജയേ പൂജയാകൂ
എന്തെന്നാൽ നിന്റെ പാദാവഹനവിഹിതര-
ത്നാസനാസന്നദേശ-
ത്തന്തം കൂടാതെ ഹസ്താഞ്ജലി മുടിയിലണി-
ഞ്ഞമ്പുമീയുമ്പർകോന്മാർ (25)


ബ്രഹ്മാവും വേർപെടുന്നൂ വിധുവുമുപരമി-
ക്കുന്നുവൈവസ്വതനും
തന്മൂർത്തിത്വം കെടുന്നൂ ധനദനുമുടനേ-
തന്നെ നാശം വരുന്നു
മേന്മെൽ നിൽക്കും മഹേന്ദ്രാവലിയുമഥ മിഴി
ക്കുന്നു സംഹാരകാല
ത്തമ്മട്ടും ക്രീഡയല്ലോ ഭഗവതി സതിയാം
നിന്റെ ഭർത്താവിനോർത്താൽ (26)


സംസാരിക്കുന്നതെല്ലാം ജലമഖിലകര-
ന്യാസവും മുദ്രയേവം
സഞ്ചാരം ദക്ഷിണാവർത്തനവുമശനപാ-
നങ്ങൾ ഹോമങ്ങളും മേ
സംവേശം തന്നെ സാഷ്ടാംഗവുമഖിലസുഖം
താനുമാത്മാർപ്പണത്തിൻ
സവിത്താൽ നിൻ സപര്യാവിധിയിൽ വരിക ഞാൻ
കാട്ടിടും ചേഷ്ടയെല്ലാം (27)

വാർദ്ധക്യം മൃത്യുവെന്നീ വലിയഭയമക-
റ്റുന്ന പീയൂഷപാനം
മെത്തും മോദേന ചെയ്തും മൃതരിഹ വിധിമു-
മ്പായിടും വിണ്ണവന്മാർ
അത്യുഗ്രക്ഷ്വേളഭുക്കാം തവ പതിയറിയു-
ന്നില്ലഹോ കാലഭേദം
കത്തും നിൻ കാതിലോലയ്ക്കുടയ മഹിമയാ-
കുന്നതിൻ മൂലമമ്മേ (28)


മാറ്റൂ മല്ലാസനന തൻ മുടി മധുമഥനൻ-
തന്റെ കോടീരകോടി-
ക്കേറ്റൂ ഹേ! താൻ തടഞ്ഞൂ സുരപതിമകുട-
ത്തെപ്പുറത്തോട്ടു തള്ളൂ
മുറ്റും കുമ്പിട്ടിടുമ്പോളിവർ ഭവതിയെഴീ-
ക്കുമ്പൊളീശൻ വരുമ്പോൾ
തെറ്റെന്നേവം തുടങ്ങുന്നരികിൽ നിജഭടാ-
ലാപകോലാഹലങ്ങൾ (29)


മെത്തും മെയ്യീന്നു പൊങ്ങുന്നണിമ മഹിമയി-
ത്യാദിയൊത്താഭ ചൂഴും
നിത്യേ ! നിന്നേ നിരൂപിച്ചഹമിതി നിതരാ-
മേവർ ഭാവിച്ചിടുന്നൂ
തത്താദൃക്‌കാം ത്രിണേത്രന്നുടയ പടിമയും
ധിക്കരിക്കുന്നവർക്കായ്
കത്തും കാലാഗ്നി നീരാജനമരുളുവതോ
പാർക്കിലാശ്ചര്യമാര്യേ ! (30)


ഓരോരോ സിദ്ധി നൽകുമ്പടിയൊരറുപതും
നാലുമുണ്ടാക്കി തന്ത്രം
പാരെല്ലാവും ചതിച്ചപ്പശുപതി പരമാ-
നന്ദമുൾക്കൊണ്ടിരിക്കെ
പാരം നിർബന്ധമോതിപ്പുനരിഹ പുരുഷാ-
ർത്ഥങ്ങൾ നാലും കൊടുപ്പാൻ
പോരുന്നിത്തന്ത്രമേവം ക്ഷിതിയിലവതരി-
പ്പിച്ചു നീ സ്വച്ഛമാര്യേ !(31)


പാരിൽ ക്ലിപ്തം ശിവൻ ശക്തിയുമലർശരനും
ഭൂമിയും പിന്നെയർക്കൻ
താരാധീശൻ സ്മരൻ ഹംസവുമഥ ഹരിയും
പിൻ‌പരാ കാമനിന്ദ്രൻ
ഓരോ ഹ്രീങ്കാരമീ മൂന്നിനുമൊടുവിലുദി-
ക്കുമ്പൊഴീ വർണ്ണജാലം
നേരേ നിൻ നാമധേയത്തിനു ജനനി ! പെടു-
ന്നംഗമായ് ഭംഗമെന്യേ (32)


നിത്യേ ! നിൻ മന്ത്രരത്നം മുടിയിലലർശരൻ-
തന്നെയും നിന്നെയും ശ്രീ-
തത്ത്വത്തെയും നിനച്ചും സപദി ചില മഹാ-
ഭോഗയോഗോത്സുകന്മാർ
ചിത്തം ചേർക്കുന്നു ചിന്താമണിജപപടമേ-
ന്തിശ്ശിവാവഹ്നിതന്നെ-
ക്കത്തിച്ചക്കാമധുക്കിൻ ഘൃതലഹരി ഹവി-
സ്സാക്കി ഹോമിച്ചിടുന്നു (33)


സോമർക്കദ്വന്ദ്വമാകും സ്തനയുഗളമെഴും
നീ ശിവൻ തൻ ശരീരം
ശ്രീമാനാകും നവാത്മാവതുമിഹ ഭവദാ-
ത്മാവതാം ദേവിയോർത്താൽ
ഈമട്ടിൽ ശേഷശേഷിത്വവുമുരുപരമാ-
നന്ദസംസൃഷ്ടസമ്പദ്-
ധാമത്വം പൂണ്ട നിങ്ങള്ക്കിവിടെയുഭയസാ-
മാന്യസംബന്ധമത്രേ (34)


നീയേ ചേതസ്സു നീയേപവനപദവി നീ-
യേ മരുത്തും ഹവിസ്സും
നീയാണംഭസ്സു നീയാണവനി വിവൃതയാം
നിന്നെവിട്ടന്യമില്ലാ
നീയേ നിന്നെജ്ജഗത്തായ് ജനനി പരിണമി-
പ്പിക്കുവാൻ ചിത്സുഖാത്മാ-
വായും തീരുന്നു പാർക്കിൽ പരമശിവനൊടും
പേരെഴും ദാരഭാവാൽ (35)


ഭ്രൂമദ്ധ്യത്തിങ്കലബ്ഭാസ്കരഹിമകരകോ‌-
ടിപ്രഭാധാടിയോടും
ശ്രീമച്ചിച്ഛക്തി ചേരും തനുവുടയ ശിവൻ
തൻ പദം കുമ്പിടുന്നേൻ
സാമോദം ഹന്ത തത്സേവകനു സകലതേ-
ജസ്സിനും ഭാസ്സിനും മേൽ
സോമസ്തോമപ്രകാശം തവ ജനനി ലഭി-
ക്കുന്നു നിർല്ലോകലോകം (36)


നണ്ണീടുന്നേൻ നഭസ്സിന്നുദയനിലയമായ്
ശുദ്ധിയിൽ ശുദ്ധവെള്ള
ക്കണ്ണാടിക്കാന്തികാളും ശിവനെയുമതുപോൽ
കേവലം ദേവിയേയും
എണ്ണുമ്പോഴിന്ദുരമ്യദ്യുതിയൊടെതിർപൊരും-
പോലവർക്കുള്ള കാന്ത്യാ
ചണ്ഡാന്തദ്ധ്വാന്തവും പോയ് ജഗതി സുഖമൊട-
മ്പുന്നു ചെമ്പോത്തുപോലെ (37)



ചാലെ പൊങ്ങും ചിദംബോരുഹമധു നുകരാൻ
ചാരു ചാതുര്യഭാരം
കോലും സന്മാനസത്തിൽ കുടിയെഴുമരയ-
ന്നദ്വയം കുമ്പിടുന്നേൻ
ആലാപംകൊണ്ടതഷ്ടാദശകലകൾ പെറു-
ന്നവഹിക്കുന്നശേഷം
പാലും പാനീയവും പോൽ പ്രകലിതഗുണഭാ-
വത്തെ ദോഷത്തിൽ നിന്നും (38)


സ്വാധിഷ്ഠാഗ്നിതന്നിൽ സതതമഭിരമി-
ക്കുന്ന സംവർത്തസംജ്ഞൻ
ഭൂതേശൻ തന്നെയും തത്സമയയവലെയും
മാതൃകേ ! കൈതൊഴുന്നേൻ
ക്രോധത്തീകത്തിയെത്തുന്നവനുടെ മിഴി ലോ-
കം ദഹിപ്പിച്ചിടുമ്പോൾ
ജാതപ്രേമാർദ്രദൃഷ്ട്യാ ജഗതിയവളു ചെ-
യ്യുന്നു ശീതോപചാരം (39)


ധാമം തേടുന്ന ശക്ത്യാ തിമിരഭരമക-
റ്റും തടില്ലേഖയോടും
ശ്രീമന്നാനാമണി ശ്രേണികളണിതിരളു-
ന്നിന്ദ്രചാപാങ്കമോടും
ശ്യാമശ്യാമാഭയോടും ശിവരവിഹതമാം
വിഷ്ടപം തന്നിൽ വൃഷ്ടി-
സ്തോമം പെയ്യുന്ന ധാരാധരമതു മണിപൂ-
രത്തിൽ ഞാൻ വാഴ്ത്തിടുന്നേൻ (40)


മൂലാധാരത്തിൽ മേവും ഭഗവതി സമയേ
കിം നവാത്മാവതല്ലേ
നീ ലാസ്യം ചെയ്തിടുമ്പോൾ നവരസനടമാ-
ടുന്ന ദേവൻ നടേശൻ
കാലേ കാരുണ്യമോടൊത്തവിടെയരുളിടും
നിങ്ങൾ സൃഷ്ടിക്കയാനി-
ന്നീ ലോകങ്ങൾക്കശേഷം ജനകജനനിമാ-
രുണ്ടഹോ രണ്ടുപേരും (41)

കുന്നിന്മാതേ ! ഭവൽ കുന്തളമതിൽ മിഹിര
ശ്രേണിമാണിക്യമായ് സ്വ-
ച്ഛന്ദം ചേർത്തുള്ള ചാമീകരമകുടമെടു-
ത്തെണ്ണി വർണ്ണിച്ചിടുമ്പോൾ
ചന്ദ്രച്ഛേദത്തെയമ്മണ്ഡലതിരണമടി-
ച്ചാശു ചിത്രീഭവിച്ചി-
ട്ടിന്ദ്രൻ തൻ ചാപമാണെന്നവനെഴുതുമഭി-
പ്രായമന്യായമാമോ (42)


മുറ്റും തിങ്ങിത്തഴച്ചമ്മിനുമിനുസമതാം
നിന്റെ നീലോല്പലപ്പൂ-
ങ്കറ്റക്കാർകൂന്തലന്തസ്തിമിരഭരമക-
റ്റട്ടെ ഞങ്ങൾക്കു ഭദ്രേ!
ചുറ്റും ചേരുന്നതിൽ പൂനിരകൾ സഹജമാം
തൽ സുഗന്ധത്തെ നിത്യം
പറ്റിപ്പോവാൻ വലദ്വേഷിയുടെ മലർവന-
ത്തീന്നു വന്നെന്നപോലെ (43)


ക്ഷേമം നൽകട്ടെ ഞങ്ങൾക്കയി തവ മുഖസൌ-
ന്ദര്യനിര്യത്നവേണി-
ക്കോമത്സ്രോതഃപ്രണാളിക്കുരുസമതപെറും
നിന്റെ സീമന്തമാർഗം
കാമം തത്രത്യമാം കുങ്കുമനിരയരിയാം
കുന്തളക്കൂരിരുട്ടി-
ന്നാമത്തിൽ പെട്ടിരിക്കുന്നരുണകരകിശോ-
രങ്ങളാണെന്നു തോന്നും (44)


കുട്ടിക്കാർവണ്ടിനൊക്കും കുടിലകുറുനിര-
ക്കൂട്ടമാളും തവാസ്യം
ചട്ടറ്റീടുന്നചെന്താമരയെയുപഹസി-
ക്കുന്നു സുസ്മേരമാര്യേ
മൃഷ്ടം സൌരഭ്യമുണ്ടാ മൃദുഹസിതരുചി-
ത്തൊങ്ങലുണ്ടുന്മദത്താൽ
മട്ടൂറുന്നുണ്ടു മാരാരിയുടെ മിഴികളാ-
കും മിളിന്ദങ്ങൾ മൂന്നും (45)


കത്തും തേജോവിലാസത്തൊടു തവ നിറുക-
ക്കാന്തി കണ്ടൽ കിരീടം
പ്രത്യാരോപിച്ച മറ്റേപ്പകുതി വിധുവതാ-
ണെന്നു തോന്നുന്നു ഗൌരീ
വ്യത്യസ്തത്വേന വയ്ക്കപ്പെടുമിതു സമമായ്
രണ്ടുമൊന്നിക്കുമെന്നാൽ
പുത്തൻ പൂവെണ്ണിലാവിൻ പുടിക പരിണമി-
ക്കുന്നു പൂർണ്ണേന്ദുവായും (46)

തെറ്റെന്നാത്രാസമെല്ലാം ത്രിഭുവനമതിലും
നീക്കുവാൻ വ്യഗ്രയാം നിൻ
ചെറ്റുൾക്കൂനാർന്ന ചില്ലിക്കൊടികൾ ചടുലവ-
ണ്ടൊത്ത കണ്ണാം ഗുണത്താൽ
കുറ്റം കൂടാതിടത്തേക്കരമതിൽ മണിബ-
ന്ധത്തിനാൽ മുഷ്ടിയാലും
മുറ്റും മദ്ധ്യം മറച്ചാ മലർവിശിഖനെടു-
ക്കുന്ന വില്ലെന്നു തോന്നും (47)


അല്ലിത്താർബന്ധുവല്ലോ തവ ജനനി! വലം-
കണ്ണതിന്നാണഹസ്സും
ചൊല്ലേറും ചന്ദ്രനല്ലോ ചടുലമിഴി!യിടം
കണ്ണതിനാണു രാവും
ഫുല്ലത്വം പൂർണ്ണമാകാതൊരു ചെറുതുപുടം
വിട്ട പൊന്താമരപ്പൂ
വെല്ലും ശ്രീയാർന്ന മൂന്നാം തിരുമിഴിയതിലാ-
ണന്തരാ സന്ധ്യതാനും (48)


ചൊല്ലേറീടും വിശാലാ, ചപലകുവലയ-
ത്താലയോദ്ധ്യാ, നിനച്ചാൽ
കല്യാണീ കാൺകിലാ ഭോഗവതി മധുര ക-
ല്ലോല കാരുണ്യധാരാ
കില്ലെന്യേ മാമവന്തീ ബഹുപുരവിജയാ
കേവലം വൈഭവത്താ-
ലെല്ലാ നീവൃത്തുകൾക്കുള്ളഭിധയോറ്റൂമിണ-
ങ്ങുന്നു നിൻ ദൃഷ്ടിയാര്യേ! (49)


കൊണ്ടാടിക്കാവ്യമോതും കവികളുടെ വചോ-
വല്ലരിസാരഭാരം
തെണ്ടീടും കാതിലെത്തിക്കടമിഴിയിണയാം
രണ്ടുവണ്ടിൻ കിടാങ്ങൾ
ഉണ്ടീടുന്മുഖപ്പെട്ടുരുനവരസമെ-
ന്നുള്ളിലീർഷ്യാസുബന്ധം-
കൊണ്ടാണല്ലീ ചുവന്നൂ ജനനി ! കൊതിയൊടും
ചെറ്റു നിൻ‌നെറ്റി നേത്രം. (50)
കാതോളവും മിഴി കരുങ്കമലത്തിനുള്ള
ചേതോഹരപ്രഭ കലർന്നൊരു ചാരുമേനി
ശീതാംശുപൂണ്ട ചികുരാവലിയെന്നിതുള്ള
ഭൂതേശപത്നിയുടെ പാദയുഗം തൊഴുന്നേൻ (1)

മൂലത്തിലില്ലാത്തത്, ആശാന്റെ സ്വന്തമായിരിക്കും എന്ന് ഊഹിക്കുന്നു.


ശൃംഗാരശ്രീവിലേപം ശിവനിതരജന-
ങ്ങൾക്കു ബീഭത്സകുത്സം
ഗംഗാദേവിയ്ക്കു രൌദ്രം ഗിരിശനടുമിഴി-
ക്കദ്ഭുതൈകാന്തകാന്തം
അംഗാരാക്ഷാഹികൾക്കാബ്‌ഭയയുതമരവി-
ന്ദത്തിനാവീരമാളീ-
സംഘത്തിന്നംബ ! ഹാസം രസമടിയനു നിൻ
കണ്ണു കാരുണ്യപൂർണ്ണം (2)


കർണ്ണാന്തത്തോളമെത്തുന്നഴകിയ കഴുകൻ-
തൂവലൊത്തക്ഷിരോമം
തിണ്ണം ചേരുന്നു സാക്ഷാത് ത്രിപുരരിപുമന-
ക്കാമ്പിളക്കുന്നിതഗ്രാൽ
കണ്ണേവം നിനതോർക്കിൽ കുലഗിരികുല ചൂ-
ഡാമണേ ! കാമദേവൻ
കർണ്ണത്തോളം വലിച്ചേറ്റിയ കണകളതിൻ
കൌതുകം ചെയ്തിടുന്നു (3)


ലീലാനീലാഞ്ജനത്താൽ നലമൊടു നിറഭേ-
ദങ്ങൾ മൂന്നും തെളിഞ്ഞി-
ട്ടാലോലം നിന്റെ നേത്രത്രിതയമതഖിലലോ-
കൈകനാഥൈകനാഥേ!
കാലാഗ്നിപ്ലുഷ്ടരാകുന്നജഹരിഹരരേ-
പ്പിന്നെയും സൃഷ്ടിചെയ്‌വാൻ
നീ ലാളിക്കന്ന സത്ത്വപ്രഭൃതി നിജഗുണം
മൂന്നുമായ് തോന്നുമാര്യേ ! (4)


ഇക്കണ്ടോർക്കാത്മശുദ്ധികിടയിലിഹ ചുവ-
പ്പും വെളുപ്പും കറുപ്പും
കൈക്കൊണ്ടാക്കണ്ണു മൂന്നും കനിവൊടുമിയലും
നീ ശിവായത്തചിത്തേ!
ചൊൽക്കൊള്ളും ശോണമാകും നദമരിയമഹാ-
ഗംഗ കാളിന്ദിയെന്നാ-
യിക്കാണും മൂന്നു തീർത്ഥത്തിനുമരുളുകയോ
സംഗമം മംഗളാഢ്യം (5)



ഉന്മീലിപ്പൂം നിമീലിപ്പതുമുദയലയ-
ങ്ങൾക്കു ഹേതുക്കളെന്നായ്
ചെമ്മേ ശൈലെന്ദ്രകന്യേ ജഗതി സപദി സ-
ത്തുക്കൾ ചൊല്ലുന്നുവല്ലോ
ഉന്മേഷത്തീന്നുദിക്കും ഭുവനമഖിലവും
ഘോരസംഹാരതാപം
തന്മേൽനിന്നുദ്ധരിപ്പാൻ തവ മിഴിയിമവെ-
ട്ടാത്തതാണോർത്തിടുമ്പോൾ (6)


കർണ്ണത്തിൽ പുക്കു നിന്നോടിഹ കുരള കഥി-
ക്കുന്നു കണ്ണെന്നു നീരിൽ
കണ്ണും പൂട്ടാതൊളിക്കുന്നിതു ശരി കരിമീൻ -
പേടമാർ പേടിമൂലം
ചണ്ഡീ ! നീലാബ്ദഗർഭച്ഛദമരരമട-
ച്ചാശു കാലത്തിറങ്ങി-
ത്തിണ്ണെന്നെത്തുന്നു രാവിൽ തിരിയെയതു തുറ-
ന്നുള്ളിലാക്കള്ളലക്ഷ്മി (7)


ഫുല്ലിച്ചീടുന്ന നീലംബുജമുകുളനിറം
പൂണ്ടു നീണ്ടുള്ള കണ്ണാൽ
തെല്ലീ ദൂരസ്ഥനാം ദീനനിലുമലിവു നീ
തൂവണം ദേവദേവി
ഇല്ലല്ലോ ചേതമമ്മയ്ക്കിതിലടിയനുടൻ
ധന്യനായ് ത്തീരുമല്ലോ
തുല്യം തൂവുന്നു ചന്ദ്രൻ കരമടവിയിലും
മോടിയാം മേടമേലും (8)


ആവക്രം നിന്റെ പാളീയിണകളിവകളെ-
ന്നദ്രിരാജകന്യേ!
പൂവമ്പൻ പൂണ്ട വില്ലിൻ പുതുമയഭിനയി-
ക്കാത്തതാർക്കാണുരയ്ക്കിൽ
ഏവം തത്കർണ്ണമാർഗം വിരവിനൊടു കട-
ന്നീ വിലങ്ങത്തിലേറി-
പ്പോവും പീലിക്കടക്കണ്മുനകൾ കണതൊടു-
ക്കുന്നപോൽ തോന്നിടുന്നു (9)


രണ്ടും ബിംബിച്ചു തങ്കക്കവിളിണ വിരവിൽ
തക്കചക്രങ്ങൾ നാലായ്-
തണ്ടാരമ്പന്റെ തേരായ് തവ മുഖകമലം-
തന്നെ ഞാനുന്നിടുന്നു
ചണ്ഡത്വത്തോടിതേറിജ്ഝടിതി വിരുതിൽ വെ-
ല്ലുന്നു ചന്ദ്രാർക്കചക്രം
പൂണ്ടീടും ഭൂരഥം പൂട്ടിയ പുരഹരനെ-
പ്പോരിൽ നേരിട്ടു മാരൻ (10)


പുത്തൻ പീയൂഷധാരയ്ക്കുടയ പടിമ ക-
യ്ക്കൊണ്ടു വാഗ്ദേവിയോതും
ചിത്രശ്ലോകങ്ങൾ കാതാം പരപുടമതുകൊ‌
ണ്ടേറ്റു മുറ്റും നുകർന്നു
ചിത്താഹ്ലാദപ്രയോഗത്തിനു ഭവതി ശിരഃ
കമ്പനം ചെയ്തിടുമ്പോൾ
പ്രത്യാമോദിക്കയല്ലീ ഝണഝണജ്ഝണിതം
ചണ്ഡി ! നിൻ കുണ്ഡലങ്ങൾ (11)


ചൊൽപ്പൊങ്ങുന്നെന്റെ ശൈലാധിപഭവനപതാ-
കേ ! നമുക്കൊക്കെയും നി-
ന്മൂക്കായിടും മുളക്കാമ്പിതു മുഹുരിഹ ന-
ൽകട്ടെ വേണ്ടും വരങ്ങൾ
ഉൾക്കൊണ്ടീടുന്ന മുക്താമണികളധികമായ്
ശീതനിശ്വാസമേറ്റു-
ന്മുക്തീഭൂതങ്ങളത്രേ വെളിയിലതു വഹി
ക്കുന്ന മുക്താഫലങ്ങൾ (12)


ചോരചെഞ്ചുണ്ടതിൽ തേ സുമുഖി സഹജമാ-
യുള്ള ശോഭയ്ക്കു തുല്യം
പോരും സാദൃശ്യമോതാം പവിഴലതികമെൽ
നല്ല പക്വം ജനിക്കിൽ
പോരാ ബിംബം സമാനം പറവതിനതു ബിം-
ബിച്ചു സിദ്ധിച്ച കാന്ത്യാ
നേരിട്ടാൽ തെല്ലിനോടും ത്രപവരുമധികം
ത്രാസമാം ത്രാസിലേറാൻ (13)


മന്ദസ്മേരാഖ്യമാം നിന്മുഖവിധുവിനെഴും
വെണ്ണിലാവുണ്ടു ചുണ്ടും
മന്ദിച്ചേറ്റം ചെടിച്ചു മധുരമധികമാ-
യിച്ചകോരത്തിനെല്ലാം
പിന്നെപ്പാരം പുളിപ്പിൽ പ്രിയമൊടിവ ശശാ-
ങ്കന്റെ പീയൂഷവർഷം
തന്നെസ്സേവിച്ചിടുന്നൂ നിശി നിശി നിയതം
മോടിയായ് കാടി പോലെ (14)


പ്രാണപ്രേയാനെ നിത്യം പലവുരുവു പുക-
ഴ്ത്തുന്ന ജിഹ്വാഞ്ചലം തേ
ചേണൊക്കും ചെമ്പരുത്തിക്കുസുമമൊടു സമം
ദേവി! ശോഭിച്ചിടുന്നൂ
വാണിക്കുള്ളോരു ശുദ്ധസ്ഫടികസദൃശമാ-
യുള്ള വെള്ളശ്ശരീരം
മാണിക്യമ്പോലെയാകുന്നവിടെ മരുവിടും-
മൂലമക്കാലമെല്ലാം (15)



തോത്പിച്ചാദൈത്യയൂഥം സപദി പടകഴി-
ഞ്ഞാത്തലപ്പാവു പൊക്കി
ക്കുപ്പായത്തോടുമാരാൽ വരുമളവു കുമാ-
രേന്ദ്രനാരായണന്മാർ
ത്വദ്ഭർത്രൂച്ഛിഷ്ടമോർക്കിൽ പ്രമഥനിതി വെറു
ത്തും മുറുക്കുന്നു വാങ്ങി-
ക്കർപ്പൂരച്ചേദമോടും തവ കവിളിനക
ത്തമ്പിടും തമ്പലങ്ങൾ (16)


ചെന്താർബാണാരിചിത്രസ്തുതികൾ പലതുമാ-
വാണി വായിച്ചിടുമ്പോൾ
ചിന്തും മോദേന നീയും ചെറുതു തല കുലു-
ക്കീട്ടു ചൊല്ലാൻ തുടർന്നാൽ
പൈന്തേനിൻ വാണി ! നിൻ വാങ്മാധുരിമയതിനാൽ
ശബ്ദമേറായ്കമൂലം
സ്വന്തം കൈവീണതന്നെക്കവിയണയിലെടു-
ത്തിട്ടു കെട്ടുന്നു വേഗം (17)


ഉണ്ണിക്കാലത്തു കൈകൊണ്ടഗപതിയനുമോ-
ദിച്ചതായും സദാ മു-
ക്കണ്ണൻ മോഹാന്ധനായ് വന്നധരമതു കുടി
പ്പാനുയർത്തുന്നതായും
വർണ്ണിപ്പാൻ വസ്തുകിട്ടാത്തൊരു കരഗതമാം
വാമദേവന്റെ വക്ത്ര-
ക്കണ്ണാടിത്തണ്ടതാം നിൻ ചിബുകമടിയനി-
നോർക്കിലെന്തൊന്നുരയ്ക്കും (18)


കണ്ടീടാം ദേവി ! നിത്യം ഹരകരപരിരംഭത്തി-
ലുദ്ധൂതമാം നിൻ
കണ്ഠത്തിൽ കണ്ടകമ്പൂണ്ടൊരു മുഖകമല-
ത്തിന്റെ തണ്ടിന്റെ ലക്ഷ്മി
ഉണ്ടേവം കാരകിൽച്ചേറുരുവിയഥ കറു-
ത്തും സ്വഗത്യാ വെളുത്തും
തണ്ടിൻ താഴത്തു തണ്ടാർ വലയവടിവിലും
ചാരുവാം ഹാരവല്ലി (19)


പണ്ടാവേളിക്കു ബന്ധിച്ചൊരു ചരടുകൾ തൻ
ലഗ്നകം പോൽ കഴുത്തിൽ
ക്കണ്ടീടും രേഖ മൂന്നും ഗതിഗമകമഹാ
ഗീത ചാതുര്യവാസേ!
കൊണ്ടാടും ശോഭതേടുന്നിതമിതമധുരാം
രാഗരത്നാകരത്വം
തെണ്ടും ഗ്രാമത്രയത്തിൻ സ്ഥിതിയെ നിലനിറു-
ത്തുന്ന കാഷ്ഠാത്രയം പോൽ (20)


ലോലത്വം പൂണ്ട തണ്ടാർവലയമൃദുലമാം
നിന്റെ കൈനാലുമേലും
ലാലിത്യം വാഴ്ത്തിടുന്നു നളിനനിലയനൻ
നാലുവക്ത്രങ്ങൾ കൊണ്ടും
കാലപ്രദ്ധ്വംസിതൻ കൈനഖനിരയിലലം
പേടിയായ് ശിഷ്ടശീർഷം
നാലിന്നും ദേവിയൊന്നായഭയകരമുയ-
ർത്തീടുമെന്നൂഢബുദ്ധ്യാ (21)


പുത്തൻ ചെന്താമരപ്പൂനിറമരിയ നഖം
കൊണ്ടു നിന്ദിച്ചിടും നിൻ -
കൈത്താരിൻ കാന്തി ഞാനെങ്ങനെ പറയുമുമേ
ഹന്ത നീ തന്നെ ചൊൽക
നൃത്തംചെയ്യും മഹാലക്ഷ്മിയുടെ കഴലിണ-
യ്ക്കേലുമാലക്തകം പൂ-
ണ്ടത്യർത്ഥം നിൽക്കിലപ്പങ്കജമൊരു ലവലേ-
ശത്തിനോടൊത്തിടട്ടേ (22)


അമ്പൊത്തൊന്നിച്ചു ലംബോദരനുമനുജനും
വന്നു പാലുണ്ടിടും നിൻ
തുമ്പെപ്പോഴും നനഞുള്ള കുചയുഗളം
തീർക്കുമെൻ ദുഃഖമെല്ലാം
മുൻപിൽ കണ്ടായതിന്നും ദ്വീപവദനനുമേ!
ഹാസ്യമമ്മാറു മോഹാൽ
തുമ്പിക്കൈകൊണ്ടു തൂർണ്ണം ശിരസി തടവി നോ-
ക്കുന്നു തത് കുംഭയുഗ്മം (23)


മാണിക്യത്തോൽക്കുടംതാനമൃതഭരിതമാ-
കുന്നതാകുന്നു രണ്ടി-
ക്കാണും നിൻ കൊങ്ക കുന്നിൻ‌കൊടി!യടിയനിതി-
നില്ല തെല്ലും വിവാദം
ചേണൊക്കുന്നായതുണ്ടിഹ ഗനപതിയും
സ്കന്ദനും നാരിമാരെ
ഘ്രാണിച്ചീടാതെയിന്നും തവ മുലകുടി മാ-
റാത്ത കൈത്തോകകങ്ങൾ (24)


ചണ്ഡത്വം പൂണ്ട നാഗാസുരനുടെ തല കീ-
റീട്ടെടുത്തുള്ള മുത്തിൻ -
ഷണ്ഡത്തെക്കോർത്തു കൊങ്കത്തടമതിലനിയും
മുഗ്ദ്ധമുക്താരസം തേ
ചണ്ഡീ! ചെന്തൊണ്ടിതൊൽക്കുന്നധരരുചികളാൽ
ചിത്രമായാ പ്രതാപോ-
ദ്ദണ്ഡശ്രീയിൽ കലർന്നീടിന പുരരിപുവിൻ
മൂർത്തയാം കീർത്തിപോലെ (25)


പാലെന്നുള്ളോരു കള്ളത്തൊടുമയി ജനനീ!
വൈഖരീശബ്ദജാല-
പ്പാലംഭോരാശിയല്ലോ തവ ഹൃദയമതീ-
ന്നൂർന്നു പായുന്നതോർത്താൽ
കോലും വാത്സല്യമോടും ദ്രവിഡശിശുവിനായ്
നീ കൊടുത്താസ്വദിച്ചാ-
ബാലൻ സംവൃത്തനായാൻ പ്രഥിതകവികളിൽ
ദിവ്യനാം കാവ്യകർത്താ (26)



ദേവൻ തൻ ക്രോധമാകും ദഹനശിഖകളിൽ
ദ്ദേഹമാഹന്ത വെന്താ-
പ്പൂവമ്പൻ വന്നു വീണാൻ ഝടിതി ഭവതിതൻ
നാഭിയാം വാപിതന്നിൽ
ആവിശ്ശ്യാമാഭമപ്പോൾ ചെറിയ പുക പുറ-
പ്പെട്ടു മേൽപ്പോട്ടതിന്നും
ഭാവിച്ചീടുന്നു ലോകം ജനനി ഭവതിതൻ
രോമദാമാഭയെന്നും (27)


കണ്ടാൽ കാളിന്ദിനീരിൻ ചെറിയ ക-
ല്ലോലകമ്പോലെയേതാ-
ണ്ടുണ്ടല്ലോ നിന്റെ നാളോദരമതിലഗജേ
ബുദ്ധിമാന്മാർക്കതോർക്കിൽ
കണ്ഠിച്ചേറ്റം ഞെരുങ്ങും കുചഗിരികളിട
യ്ക്കുള്ള സൂക്ഷ്മാന്തരീക്ഷം
തെണ്ടും ദിക്കറ്റു നാഭീഗുഹയിൽ വരികയാ-
ണെന്നു തോന്നീടുമാര്യേ (28)


മാറിപ്പോകാത്ത മന്ദാകിനിയുടെ ചുഴിയോ
മൊട്ടു രണ്ടിട്ടു രൊമ
ത്താരൊക്കും തൈലതയ്ക്കുള്ളരിയൊരു തടമോ
താർശരക്കർശനത്തീ
നീറീടും കുണ്ഡമോ നാഭികയിതു രതിതൻ
നിത്യമാം കൂത്തരങ്ങോ
ദ്വാരോ സിദ്ധിക്കു ഗൌരീഗിരീശമിഴികൾതൻ
വീക്ഷ്യമാം ലക്ഷ്യമെന്നോ (29)


പണ്ടേ പാരം ക്ഷയിച്ചും പെരിയ കുചഭരം
കൊണ്ടുപിന്നെ ശ്രമിച്ചും
കണ്ടാലാനമ്രയാം നിൻ കടിലതികയൊടി
ഞ്ഞീടുമിന്നെന്നു തോന്നും
കണ്ടിക്കർവേണിമൌലേ നദിയുടെ കരനി
ൽക്കും മരത്തിന്റെ വേരിൻ
തണ്ടോളം സ്ഥൈര്യമേയുള്ളതിനു ധരസുതേ
നന്മ മേന്മേൽ വരട്ടേ (30)


അപ്പപ്പോൾ വിയർത്തും വിരവിനൊടു വിജൃം
ഭിച്ചും കക്ഷം കവിഞ്ഞും
കുപ്പായത്തിൻ കുഴഞ്ഞുള്ളൊരു കവിളു മുറി-
ക്കുന്ന കൊങ്കക്കുടങ്ങൾ
കല്പിച്ചിട്ടാശുകാമൻ ജനനിയൊടിയുമെ
ന്നോർത്തു നിൻ മദ്ധ്യദേശം
കെൽപ്പോടും മൂന്നുവട്ടം ലവലിലതകളാൽ
കെട്ടിനാൻ തിട്ടമാര്യേ (31)


ഭാരം വിസ്താരമെന്നീവകയെ നിജ നിതം-
ബത്തിൽ നിന്നന്ദ്രിരാജൻ
വാരിത്തന്നായിരിക്കാം തവ ജനനി വധൂ
ശുൽക്കമായുള്ളതെല്ലാം
നേരോർക്കുമ്പോഴതല്ലേയതിവിപുലഭരം
നിന്റെ നൈതംബബിംബം
പാരാകത്താൻ മറയ്ക്കുന്നതിനെ ലഘുവതായ്
ചെയ്കയും ചെയ്തിടുന്നു (32)


തത്തൽ കുംഭീന്ദ്രർ തേടും കരനിരകളതും
തങ്കവാഴതരത്തില്ൻ
പുത്തൻ കാണ്ഡങ്ങളും പോർത്തുടകളിവകളാൽ
നിന്നു നീ വെന്നു രണ്ടും
ഭർത്താവിൻ മുമ്പു കുമ്പിട്ടധികപരുഷമാം
വൃത്തജാനുദ്വയത്താൽ
കർത്തവ്യജ്ഞേ ജയിക്കുന്നമരകരിവരൻ
കുംഭവും ശംഭുജായേ (33)


യുദ്ധേ തോത്പിച്ചിടേണം ശിവനെ നിയതമെ-
ന്നാശ്ശരശ്രേണിയിപ്പോൾ
പത്താക്കിപ്പഞ്ചബാണൻ ഭവതിയുടെ കണ-
ങ്കലു തൂണീരമാക്കി
പ്രത്യക്ഷിക്കുന്നിതെൻ കീഴ്‌നഖരകപടമായ്
പത്തുമസ്ത്രാഗ്രമാര്യേ
നിത്യം വാനോർകിരീടോപലനികഷമതിൽ
തേച്ചെഴും മൂർച്ചയോടും (34)


വേദങ്ങൾക്കുള്ള മൂർദ്ധാക്കളിൽ മുടികൾസമം
ചേരുമച്ചാരുവാം നിൻ
പാദദ്വന്ദ്വം കനിഞ്ഞെൻ ജനനി മമ ശിരോ
ദിക്കിലും വയ്ക്കണം നീ
യാതൊന്നിൻ പാദതീർത്ഥം ഹരനുടെ ജടയിൽ
തങ്ങിടും ഗംഗയല്ലോ
യാതൊന്നിൻ ലാക്ഷ സാക്ഷാൽ നൃഹരിമകുടമാ-
ണിക്യവിഖ്യാതയല്ലോ (35)


നമിന്നോതാം നമസ്സിൻ‌നിരകൾ നയനര-
മ്യാഭമായ് നല്ലരക്കിൽ
താവും കമ്രാഭിരാമദ്യുതിയധികമെഴും
നിന്നടിത്താരിനാര്യേ!
ഭാവിച്ചീടുന്നതിൻ താഡനരസമിവനെ-
ന്നെന്നുമന്തഃപുരപ്പൂം-
കാവിൽ കാണുന്ന കങ്കേളിയൊടു പശുപതി-
ക്കെപ്പൊഴില്ലഭ്യസൂയ? (36)


പേരല്പം മാറിയോതിപ്പുനരടിപണിവാൻ
വന്നുടൻ കള്ളലജ്ജാ-
ഭാരം കാണിച്ചു വീഴും പതിയുടെ നിടിലം
തന്നിൽ നിൻ ധന്യപാദം
പാരം തല്ലുന്ന നേരം ദഹനപരിഭവം
വീണ്ടതെങ്ങും ജയത്താൽ
ചേരും പാദാംഗദത്തിന്നൊലി കിലികിലിതം
ചെയ്തതാം ചൂതബാണൻ (37)


മഞ്ഞിൽപ്പെട്ടെങ്കിൽ മങ്ങും മുഴുവനിരവിലും
നിന്നുറങ്ങും വിശേഷാൽ
കഞ്ജത്താരേകലക്ഷ്മിനിലയമിതു കഴൽ-
ത്താമരത്താരു രണ്ടും
മഞ്ഞേലും കുന്നിലാടും പകലുമിരവിലും
ശോഭതേടും ഭജിച്ചാൽ
മഞ്ജുശ്രീ വേണ്ടതേകും പുനരിതിനു ജയം
ചിത്രമോ? ഗോത്രകന്യേ! (38)


ചൊല്ലിന്നസ്ഥാനമാം നിൻ ചരണമഴലിന-
സ്ഥാനമാമായതിന്നും
തുല്യം വല്ലാത്തൊരാമപ്പിടയുടെ മുതുകെ-
ന്നോതിയാൽ സാധുവാമോ?
മെല്ലെന്നാ വേളിനാളിൽ പദമലരു കരം
രണ്ടുകൊണ്ടും പിടിച്ചാ-
ക്കല്ലിന്മേൽ വച്ച കാലാരിയുടെ കടുമന-
സ്സിന്നു കാരുണ്യമുണ്ടോ? (39)


വാനിൽ തങ്ങുന്ന വാർകേശ്ശികൾ കരകമലം
കൂമ്പുമാറമ്പിളിക്കൊ-
ത്തൂനം വിട്ടീ നഖമ്പൂണ്ടടികളുപഹസി-
ക്കുന്നതാം നന്ദനത്തെ
വാനോർമാത്രം വരിച്ചാൽ കരതളിരതിനാൽ
കല്പകം ഭിക്ഷയേകും
ദീനന്മാക്കേകിടും നിൻ പദതളിരനിശം
ഭവ്യമാം ദ്രവ്യമാര്യേ! (40)


ഭാവം കണ്ടിട്ടു വേണ്ടും പദവി പരവശ-
ന്മാർക്കു ചേർക്കുന്നതായും
താവും സൌന്ദര്യസാരദ്യുതിയെ മധുവൊഴു-
ക്കായൊഴുക്കുന്നതായും
ദേവി ത്വത്‌പാദമെന്നുള്ളമരലതികതൻ
പൂംകുലയ്ക്കുള്ളിലിന്നെൻ
ജീവൻ ജീവിക്കുമാറിന്ദ്രിയമൊടുമറുകാൽ
പൂണ്ടു വണ്ടായ് വരട്ടെ (41)


തെറ്റിപ്പോയിട്ടുപോലും തവ നടയെ മുതി-
ർന്നഭ്യസിക്കുന്നപോൽ നിൻ
മുറ്റത്തുള്ളോരു ഹംസപ്പിടകൾ വെടിയുമാ
റില്ലഹൊ തുല്യയാനം
മറ്റെന്തോതുന്നതോർത്താൽ തവ കഴൽമണിമ-
ഞ്ജീരമഞ്ജുസ്വരത്തിൽ
കുറ്റം കൂടാതവയ്ക്കും ഗതിമുറയുപദേ-
ശിക്കയാം ശ്ലാഘ്യയാനേ! (42)


സേവാസന്നദ്ധരാകും ദ്രുഹിണഹരിഹര-
ന്മാർഭവന്മഞ്ചമായാർ
മേൽ‌വസ്ത്രം മൂടുകെന്നായതിനു ശിവനുമാ-
സ്വച്ഛകാന്തിച്ഛലത്താൽ
ദേവി! ത്വദ്ദേഹദിവ്യപ്രഭകളുടനതിൽ -
പ്പെട്ടു രക്താഭനായാ-
ദ്ദേവൻ ശൃംഗാരമൂർത്തിദ്യുതിസദൃശമഹോ
കണ്ണിനാനന്ദമായാൻ (43)

മല്ലിക്കാർകൂന്തൽതന്നിൽ കുടിലത മൃദുഹാ-
സത്തിലത്യാർജ്ജവം വൻ
കല്ലിൻ ദാർഢ്യം കുചത്തിൽ കുസുമസഹജ-
സൌഭാഗ്യമന്തർഗ്ഗതത്തിൽ
സ്ഥൌല്യം ശ്രോണീഭരത്തിൽ സ്ഫുടതരമരയിൽ
സൌക്ഷ്മ്യേവം ജഗത്തി-
ന്നെല്ലാമാലംബമാകും ശിവകരുണ ജയി
ക്കുന്നു ശോണാഭിരാമാ (44)


അങ്കം കസ്തൂരിയാണങ്ങതിധവളകലാ-
രാശി കർപ്പൂരമാണാ
ത്തിങ്കൾബിംബം ജലാഢ്യം മരതകമരവി-
ത്തട്ടമാണിട്ടുവയ്പ്പാൻ
ശങ്കിപ്പാനില്ലതിങ്കൽ ഭവതിയതുപയോ-
ഗിച്ചു പാത്രം വെടിഞ്ഞാൽ
സങ്കേതിക്കുന്നു വീണ്ടും വിധിയതിലഖിലം
ദേവി! നിൻ സേവനാർത്ഥം (45)


അമ്പോടോർക്കുമ്പൊഴാര്യേ ! ഭഗവതി പുരഭി
ത്തിന്റെയന്ത:പുരം നീ
നിൻ പൂജാവൃത്തി പിന്നീയനിയതകരണ-
ന്മാർക്കു സിദ്ധിക്കുമോവാൻ
ജംഭാരിപ്രഖ്യരാകും വലിയ വിബുധരും
തുല്യമില്ലാത്ത സിദ്ധ്യാ
സമ്പന്നന്മാരതായിട്ടണിമമുതലൊടും
ദ്വാരചാരത്തിലല്ലേ? (46)


ധാതാവിൻ പത്നിതന്നെക്കവികലനുഭവി-
ക്കാത്തതാരാണുരയ്ക്കിൽ
ശ്രീദേവിയ്ക്കും നിനച്ചാലിഹ പതിയെവനാ-
ക്കില്ലരക്കാശിരിക്കിൽ
ഭൂതേശന്തന്നെ വിട്ടെൻഭഗവതി സതികൾ
ക്കുത്തമോത്തംസമേ നീ
ചൂതേലും കൊങ്കചെരൻ കുരവകതരുവും
ഗോത്രജേ പാത്രമല്ലാ (47)


പാലോലും വാണി പദ്മാസനനു രമണിയാ-
പ്പത്മനാഭന്നു പദ്മാ
ഫാലാക്ഷൻപത്നിയാൾ പാർവതിയിതി പറയു-
ന്നുണ്ടഹോ പണ്ഡിതന്മാർ
നാലാമത്തേതിതേതാണ്ടവിദിതമഹിമാ
ഹാ മഹാമായേ ഹാ നി-
ർവേലാ വിശ്വം ഭ്രമിപ്പിപ്പവൾ ഭവതി പര-
ബ്രഹ്മപട്ടാഭിഷിക്ത (48)


എപ്പോഴാണംബ ലാക്ഷാരസ കലിതമാം
നിന്റെ പൊൻ‌താമരപ്പൂം
തൃപ്പാദക്ഷാളതീർത്ഥോദകമരുൾക കുടി
ക്കുന്ന വിദ്യാർത്ഥിയായ് ഞാൻ
ഉല്പത്യാമൂകനും നിന്നുരുകവിത പൊഴി-
പ്പിക്കുമത്തീർത്ഥമേന്തു-
ന്നെപ്പോഴാണംബ വാണീവദനകമലതാം-
ബൂലലീലാരസത്വം (49)


ബ്രഹ്മാണിക്കും രമയ്ക്കും വിധിഹരിസമനായ്
തന്നെ വാണുല്ലസിക്കും
രമ്യം സൌഭാഗ്യമാർന്നാ രതിയുടയ സതീ-
നിഷ്ഠയും ഭ്രഷ്ടയാക്കും
ചെമ്മേ ജീവിച്ചിരിക്കും ചിരമിഹ പശുപാ-
ശങ്ങളെല്ലാമരുക്കും
ബ്രഹ്മാനന്ദാഭിധാനം രസവുമനുഭവി
ക്കും ഭവദ്ഭക്തനാര്യേ! (50)