2011, നവംബർ 4, വെള്ളിയാഴ്‌ച

നിത്യ വധു

ഒരു വര്‍ഷകാല സന്ധ്യയില്‍ ആനകൊട്ടിലിനരികില്‍ ഞാന്‍
ആരെയോ തിരഞ്ഞു നില്‍ക്കുമ്പോള്‍.. നിറഞ്ഞുകത്തും
തിരിനാളം പോല്‍ നീ എന്റെ മുന്നില്‍ വന്നു.. കണ്ണുകള്‍ക്ക്
ആനന്ദമായ്.. കാതുകള്‍ക്ക് മുരളി ഗാനമായ് നീയെന്നില് നിറഞ്ഞു…
അതുവരെ അറിയാത്തൊരു ആഹ്ലാധമായ് നീ എന്നില്‍ നിറഞ്ഞത്‌
ഒരു ഉള്ക്കുളിര്‍ കൊണ്ട് ഞാന്‍ അറിഞ്ഞു…
കണ്ണുകള്‍ തമിളില്‍ ഇടയുമ്പോള്‍ ഉള്ളില്‍ മിന്നല്‍ പിണരുകള്‍ പാഞ്ഞു..
തമ്മില്‍ ഒന്നും മിണ്ടാതെ തന്നെ ഒരുപാടു തമ്മില്‍ പറഞ്ഞു..
കാത്തു നിന്നൊരു നോക്ക് കാണുമ്പോഴെല്ലാം കാഴ്ച്ചയില്‍ നീ തന്നെ
എന്ന് ഞാന്‍ അറിഞ്ഞു.. കാണുന്നതെല്ലാം നീതന്നെ…
എന്തിനു.. ഞാന്‍പോലും നീയെന്നു തോന്നി. ..
ഇതോ പ്രണയം.. ഇത്ര മധുരം.. എനിക്കെന്നും നീ തന്നെ സ്വന്തം..
ഓരോ വിരല്തുംബിലും നിന്റെ തണുത്ത സ്പര്‍ശം അറിയുമ്പോഴും
ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടിരുന്നു… മരണമെന്ന നിന്‍ നിത്യവധുവായി
നിന്നൊപ്പം വരുമ്പോഴും. നിന്നെ പ്രണയിച്ചു കൊണ്ടിരുന്നു…

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം