പ്രഭാതത്തിന്‍റെ സ്വപ്‌നങ്ങള്‍
പുലരിയെതഴുകുന്ന മന്ദാനിലന്‍ എന്നരികിലുമെത്തി
ഒരു രഹസ്യമോതി
നിറയെ മാമ്ബഴവുമായ് നില്‍ക്കും
രസാലവനത്തില്‍ ഒരു കൊച്ചു
കോകിലയാവാന്‍ മോഹം….
ആ മോഹവിത് മുളച്ചു മറ്റൊരു വൃക്ഷ്മായ്
ആ മഹാവൃക്ഷത്തില്‍ പൂതത മോഹപുഷ്പങ്ങള്‍
ഓമലെ നിന്നെ പോലെയായിരുന്നു
നിന്നില്‍ നിറഞ്ഞു നിന്നൊരു ദുഖത്തിന്‍
അരുണിമയും വിട പറച്ച്ചിലിന്‍ ഗദ്ഗദവും
പോലെയെന്‍ മോഹങ്ങള്‍….
മോഹങ്ങള്‍ മോഹഭങ്ങങ്ങളിലേക്കും
ആശകള്‍ നിരാശകളിലേക്കും
ജീവിതം മരണത്തിലേക്കും
പ്രകാശം ഇരുട്ടിലേക്കുമൊഴുകി
ഓരോ നിമിഷവും പുക്കള്‍ പൊഴിയുന്ന
കാഴ്ച മാനമേ നീ കണ്ടുവോ
കണ്ണുനീരൊഴുക്കുന്നുവോ
നിന്‍ രോഷം ഇടിനാദമായ് ഉയര്‍ന്നു
എന്തിനീ വേദന എന്തിനീ തേങ്ങല്‍
കാലമിനിയും അനുസ്യുതം ഒഴുകും
ഒപ്പം പുക്കും പിന്നെകൊഴിയും പൂക്കള്‍
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം